UPDATES

സോഷ്യൽ വയർ

രാജ്യത്തിന്റെ പുരോ​ഗതിക്കായുള്ള താങ്കളുടെ അധ്വാനത്തെ അംഗീകരിക്കുന്നു; മോദിയെ അഭിനന്ദിച്ച് അക്ഷയ് കുമാർ

‘മോദിജി ഈ ചരിത്രവിജയത്തിൽ താങ്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ’ – അക്ഷയ് കുമാർ ട്വിറ്ററിൽ കുറിച്ചു

വൻ ഭൂരിപക്ഷത്തിൽ മിന്നുന്ന വിജയം തന്നെയാണ് ബിജെപിയും നരേന്ദ്ര മോദിയും സ്വന്തമാക്കിയത്. വീണ്ടും അധികാരത്തിലേറുന്ന നരേന്ദ്രമോദിയെ അഭിനന്ദിച്ച് നടൻ അക്ഷയ് കുമാർ.

‘മോദിജി ഈ ചരിത്രവിജയത്തിൽ താങ്കൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ’ എന്ന് അക്ഷയ് കുമാർ ട്വിറ്ററിൽ കുറിച്ചു. രാജ്യത്തിന്റെ പുരോ​ഗതിക്കായുള്ള താങ്കളുടെ അധ്വാനത്തെ അംഗീകരിക്കുന്നുവെന്നും രണ്ടാം തവണയും അധികാരത്തിലെത്തുന്ന താങ്കൾക്ക് എല്ലാവിധ വിജയവും ആശംസിക്കുന്നുവെന്നും അക്ഷയ് കുമാർ കുറിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ അക്ഷയ് കുമാര്‍ വോട്ട് ചെയ്യാത്തത് വലിയ വിമര്ശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ദേശസ്‍നേഹ സിനിമകളില്‍ അഭിനയിക്കുന്ന അക്ഷയ് കുമാര്‍ എന്തുകൊണ്ട് വോട്ട് ചെയ്‍തില്ല എന്ന ചോദ്യമായിരുന്നു പ്രധാനമായും ഉയർന്നത്. ഇതിന് വിശദീകരണവുമായി താരം തന്നെ രം​ഗത്തെത്തി. തന്റേത് കനേഡിയൻ പൗരത്വമായതിനാൽ വോട്ട് ചെയ്യാൻ കഴിയില്ലെന്ന് അക്ഷയ് കുമാർ മറുപടി നൽകിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍