UPDATES

സോഷ്യൽ വയർ

തീക്കളിയുമായി അക്ഷയ്: കൊല്ലാനുള്ള ദേഷ്യമുണ്ടെന്ന് ട്വിങ്കില്‍; അക്ഷയ് കുമാറിന്റെ റാംപ് വാക്ക് വൈറൽ

തന്റെ ആദ്യ വെബ് സീരീസായ ‘ദ എൻഡി’ന്റെ ലോഞ്ചിന് എത്തിയതായിരുന്നു താരം

അക്ഷയ് കുമാറിന്റെ റാംപ് വാക്ക് മുൻപ് പലതവണയും പ്രേക്ഷകർ കണ്ടിട്ടുള്ളതാണ് എന്നാൽ ഇത്തവണ ഒരല്പം സാഹസികമായിട്ടാണ് താരം റാംപിൽ എത്തിയത്. ശരീരം മുഴുവൻ തീയുമായി, തീ പടർന്ന സ്യൂട്ട് അണിഞ്ഞാണ് താരം കഴിഞ്ഞ ദിവസം റാംപിൽ ചുവടുവച്ചത്.

തന്റെ ആദ്യ വെബ് സീരീസായ ‘ദ എൻഡി’ന്റെ ലോഞ്ചിന് എത്തിയതായിരുന്നു താരം. ലോഞ്ചിന്റെ ഭാഗമായി വേദിയെ ആവേശത്തിലാഴ്ത്താൻ തീ പടർന്ന സ്യൂട്ടുമായി താരം സ്റ്റേജിൽ പ്രത്യക്ഷപ്പെട്ടത്. ആക്ഷൻ സീനുകളോടും സ്റ്റണ്ട് സീനുകളോടുമൊക്കെ അതീവ താൽപ്പര്യമുള്ള താരം ‘തീയിൽ കുളിച്ചതു’ പോലെ സ്റ്റേജിലെത്തിയപ്പോൾ നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് അക്ഷയിനെ എതിരേറ്റത്. ലോഞ്ചിന്റെ ചിത്രങ്ങൾ അക്ഷയ് തന്റെ ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

എന്നാൽ അക്ഷയയുടെ ഈ തീക്കളി ഭാര്യ ട്വിങ്കിൾ ഖന്നയ്ക്ക് അത്ര രസിച്ചിട്ടില്ല. അക്ഷയ് കുമാറിന്റെ ട്വീറ്റിന് മറുട്വീറ്റുമായി ഭാര്യയും നടിയുമായ ട്വിങ്കിൾ ഖന്നയും രംഗത്തെത്തി.

‘ഇതാണോ നിങ്ങൾ അവിടെ തീ ആയി മാറുമെന്നൊക്കെ പറഞ്ഞത്,
വീട്ടിൽ വരൂ,തീയിനെ അതിജീവിച്ച് നിങ്ങളെത്തിയാൽ നിങ്ങളെ കൊല്ലാനുള്ള ദേഷ്യമുണ്ടെനിക്ക്’–ട്വിങ്കിൾ ട്വീറ്റ് ചെയ്തു.


ഭാര്യയുടെ ട്വീറ്റ് കണ്ട അക്ഷയ് ഉടനെ തന്നെ മറുപടിയുമായി എത്തി. ‘സത്യത്തിൽ ഇപ്പോൾ ഞാൻ ഏറ്റവും ഭയപ്പെടുന്നത് ഇതാണെന്ന’ കമന്റോടെയായിരുന്നു ട്വിങ്കിളിന്റെ ട്വീറ്റ് അക്ഷയ് ഷെയർ ചെയ്തത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍