UPDATES

സോഷ്യൽ വയർ

‘ഞാന്‍ യുദ്ധം ചെയ്യും, അതിജീവിക്കും’: ‘ആടൈ’ പോസ്റ്റർ പങ്കുവെച്ച് അമല പോൾ

കഴിഞ്ഞ ദിവസം പുറത്ത് വിട്ട സിനിമയുടെ ആദ്യ ടീസർ ഏറെ ചർച്ചയായിരുന്നു.

അമല പോൾ പ്രധാനവേഷത്തിലെത്തുന്ന തമിഴ് ചിത്രമാണ് ആടൈ. കഴിഞ്ഞ ദിവസം പുറത്ത് വിട്ട സിനിമയുടെ ആദ്യ ടീസർ ഏറെ ചർച്ചയായിരുന്നു. ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. അമല തന്നെയാണ് തന്റെ ട്വിറ്റർ പേജിലൂടെ പോസ്റ്റർ പുറത്ത് വിട്ടത്.

‘ഞാന്‍ യുദ്ധം ചെയ്യും, അതിജീവിക്കും. തടസ്സങ്ങള്‍ വരട്ടെ, അത് വലുതോ ചെറുതോ ആകട്ടെ. ഞാന്‍ തിളങ്ങും, ഉയര്‍ന്നു നില്‍ക്കും. അവയെ തകര്‍ത്ത് ഇല്ലാതാക്കും. എന്റെ കരുത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അതെനിക്ക് സന്തോഷവും സ്വാതന്ത്ര്യവും നല്‍കുന്നു. നിങ്ങള്‍ക്ക് ഇച്ഛാശക്തിയുണ്ടെങ്കില്‍ ആര്‍ക്കും നിങ്ങളെ നിങ്ങളെ തോല്‍പ്പിക്കാനാവില്ല. ഇത് ഞാനാണ്, എന്റെ കഥയാണ്’- പോസ്റ്റർ പങ്കുവെച്ച് അമല പോൾ ട്വിറ്ററിൽ കുറിച്ചു.

സിനിമയുടെ പുറത്ത് വിട്ട ടീസറില്‍ അർദ്ധനഗ്നയായാണ് അമല പോൾ എത്തിയത്. ഇതേ തുടർന്ന് ടീസർ ഏറെ ചർച്ചയാവുകയും നിരവധി ട്രോളുകൾ അടക്കം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് ആണ്. വയലൻസ് രംഗങ്ങളുടെ അതിപ്രസരമാണ് എ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാരണമായത്.

ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം രത്‌നകുമാറാണ് സംവിധാനം ചെയ്യുന്നത്. കാമിനി എന്ന കഥാപാത്രത്തെയാണ് അമല പോള്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥകേട്ട് മറ്റ് പ്രോജക്ടുകള്‍ വേണ്ടെന്നു വച്ചിട്ടാണ് ആടൈ സ്വീകരിച്ചതെന്ന് നേരത്തെ അമല പോള്‍ പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍