UPDATES

സോഷ്യൽ വയർ

‘ദൈവം എനിക്കുതന്ന സമ്മാനം’; വിഷു ആശംസകൾക്കൊപ്പം ആ സന്തോഷ വാർത്ത പങ്കുവെച്ച് അമ്പിളിയും ആദിത്യനും

ഭർത്താവ് ആദിത്യൻ ജയനും മകനുമൊപ്പമുള്ള ചിത്രത്തിനൊപ്പം വിഷു ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റിലാണ് അമ്പിളി ഈ വിവരം പങ്കുവെച്ചത്

വീണ്ടും അമ്മയാകാൻ പോകുന്ന സന്തോഷം പങ്കുവെച്ച് നടി അമ്പിളി ദേവി. അമ്പിളി തന്നെയാണ് താൻ ഗർഭിണിയാണെന്ന വിവരം ഫെയ്​സ്ബുക്കിലൂടെ പങ്കുവച്ചത്. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു നടൻ ആദിത്യൻ ജയനുമായിട്ടുള്ള അമ്പിളിയുടെ വിവാഹം. അമ്പിളിയുടെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. ആദ്യ ഭർത്താവിൽ അമ്പിളിക്ക് ഒരു മകനുണ്ട്.

ഭർത്താവ് ആദിത്യൻ ജയനും മകനുമൊപ്പമുള്ള ചിത്രത്തിനൊപ്പം വിഷു ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റിലാണ് അമ്പിളി ഈ വിവരം പങ്കുവെച്ചത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

 

എന്റെ അമ്മവയറ്റിൽ ഒരു ഉണ്ണിയുണ്ടെല്ലോ !
ദൈവം എനിക്കുതന്ന
സമ്മാനം !
ഇന്നുമുതൽ എന്റെ
കുഞ്ഞുവാവയ്ക്കായുളള
കാത്തിരുപ്പ് !
എനിക്കും എന്റമ്മയ്ക്കും
അച്ഛനും ഞങ്ങടെ
ഉണ്ണിവാവയ്ക്കും വേണ്ടി
എല്ലാരും പ്രാർത്ഥിക്കണേ…
ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍