UPDATES

സോഷ്യൽ വയർ

‘എനിക്ക് 107 വയസ് ആകുന്നതിനു മുൻപെ ഈ റെക്കോർഡ് തകർക്കാൻ ശ്രമിക്കും’; സത്യൻ അന്തിക്കാടിനെ അഭിനന്ദിച്ച് മകൻ അനൂപ്

അച്ഛന്റെ വഴിയെ തന്നെയാണ് അനൂപ് സത്യൻ. ലാൽ ജോസിന്റെ അസോഷ്യേറ്റ് ആയി സിനിമയിൽ തുടക്കമിട്ട അനൂപ് സ്വതന്ത്രമായി സിനിമയെടുക്കാനുള്ള ഒരുക്കത്തിലാണ്

ദോഹയിൽ വെച്ച് നടന്ന ‘സൈമ’ (സൗത്ത് ഇന്ത്യൻ ഇന്റർനാഷനൽ സിനിമ അവാർഡ്സ്) പുരസ്കാരനിശയിൽ മികച്ച സംവിധായകനുള്ള അവാർഡ് നേടിയത് സത്യൻ അന്തിക്കാട് ആയിരുന്നു. ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം പുരസ്‌ക്കാരത്തിന് അർഹനായത്. ഈ അവസരത്തിൽ സത്യൻ അന്തിക്കാടിനെ അഭിനന്ദിച്ച് മകൻ അനൂപ് സത്യൻ ഫേസ്ബുക്കിൽ കുറിച്ച വരികളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

. “എനിക്ക് 107 വയസ് ആകുന്നതിനു മുൻപെ ഞാൻ ഈ റെക്കോർഡ് തകർക്കാൻ ശ്രമിക്കും,” എന്ന അനൂപ് സത്യന്റെ ഫേസ്ബുക്കിൽ കുറിച്ചു. സോഷ്യൽ മീഡിയിൽ ചിരി പടർത്തിയിരിക്കുകയാണ് അനൂപിന്റെ ഈ വാക്കുകൾ.

അച്ഛന്റെ വഴിയെ തന്നെയാണ് അനൂപ് സത്യൻ. ലാൽ ജോസിന്റെ അസോഷ്യേറ്റ് ആയി സിനിമയിൽ തുടക്കമിട്ട അനൂപ് സ്വതന്ത്രമായി സിനിമയെടുക്കാനുള്ള ഒരുക്കത്തിലാണ്. ശോഭന, സുരേഷ് ഗോപി, നസ്രിയ എന്നിവർ ഒരുമിക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് അനൂപ് സത്യൻ

സത്യൻ അന്തിക്കാടിന്റെ അമ്പത്തി ആറാമത്തെ ചിത്രമാണ് ഞാൻ പ്രകാശൻ. ഫഹദ് ഫാസിൽ നായകനായ ചിത്രത്തിൽ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുണ്ട്. കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും 17 വര്ഷങ്ങള്ക്കു ശേഷം ഒരുമിച്ച ചിത്രം കൂടിയാണ്  ‘ഞാന്‍ പ്രകാശന്‍ ‘. അത്യന്‍ അന്തിക്കാട് -ശ്രീനിവാസന്‍ -ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ എത്തിയ ചിത്രം കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകര്‍ഷിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍