UPDATES

സോഷ്യൽ വയർ

‘എനിക്ക് ഫെയ്‌സ്ബുക്കില്‍ അക്കൗണ്ടില്ല’; സ്ത്രീ ആരാധകര്‍ക്ക് മുന്നറിയിപ്പുമായി അനുരാഗ് കശ്യപ്

വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചവര്‍ താനാണെന്ന വ്യാജേന സ്ത്രീകളുമായി ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ സ്ഥാപിക്കുകയും വിദേശ നമ്പറുകളില്‍ നിന്ന് അവരെ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്യുന്നതായി തനിക്ക് അറിവു ലഭിച്ചു

തന്റെ പേരില്‍ സജീവമായിക്കൊണ്ടിരിക്കുന്ന വ്യാജ ഫെയസ്ബുക്ക് അക്കൗണ്ടുകളെക്കുറിച്ച്‌ തന്റെ സ്ത്രീ ആരാധകര്‍ക്ക് മുന്നറിയിപ്പുമായി ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപ്.

തനിക്ക് ഫെയ്‌സ്ബുക്കില്‍ അക്കൗണ്ടില്ലെന്നും തന്റെ പേരില്‍ നിരവധി വ്യാജ അക്കൗണ്ടുകള്‍ ഉള്ളത്‌ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അനുരാഗ് കശ്യപ് ട്വീറ്റിലൂടെ പങ്കുവെച്ചു.

വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചവര്‍ താനാണെന്ന വ്യാജേന സ്ത്രീകളുമായി ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ സ്ഥാപിക്കുകയും വിദേശ നമ്പറുകളില്‍ നിന്ന് അവരെ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്യുന്നതായി തനിക്ക് അറിവു ലഭിച്ചുവെന്ന് വ്യാജ അക്കൗണ്ടുകളുടെ സ്‌ക്രീന്‍ഷോട്ട് കൂടി ഉൾപ്പെടുത്തി കൊണ്ടാണ് ട്വീറ്റ് ചെയ്തിരിക്കുകയാണ് അദ്ദേഹം.

അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ;

‘എന്റെ വ്യാജ പ്രൊഫൈലുകള്‍ ഫെയ്‌സ്ബുക്കിലുണ്ട്. അതൊന്നും തന്നെ എന്റേതല്ല. എനിക്ക് ഫെയ്‌സ്ബുക്കില്‍ അക്കൗണ്ടില്ല, ഞാനെന്ന വ്യാജേന യു.എസ്, കാനഡ നമ്പറുകള്‍ ഉപയോഗിച്ച് ഒരാള്‍ സ്ത്രീകള്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്നുണ്ട്. അതിനോട് ദയവായി പ്രതികരിക്കാതിരിക്കുക. ഇതുസംബന്ധിച്ച് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. യാത്രകളിലാണെങ്കില്‍പ്പോലും ഞാന്‍ എന്റെ ഇന്ത്യന്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാറുള്ളൂ. ഈ നമ്പറുകള്‍ ബ്ലോക്ക് ചെയ്യുക, റിപ്പോര്‍ട്ട് ചെയ്യുക’.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍