UPDATES

സോഷ്യൽ വയർ

‘എന്റെ മകളെ ഭീഷണിപ്പെടുത്തുന്ന താങ്കളുടെ അനുയായികളെ എന്ത് ചെയ്യണമെന്ന് കൂടി പറഞ്ഞുതരൂ’; മോദിയോട് അനുരാഗ് കശ്യാപ്

മോദിക്ക് ആശംസകൾ പറയുന്നതിനോടൊപ്പം തന്റെ മകളെ ഭീഷണിപ്പെടുത്തുന്ന താങ്കളുടെ അനുയായികളെ എന്ത് ചെയ്യണമെന്ന് പറഞ്ഞ് തരണമെന്നും കശ്യാപ് ട്വീറ്റിലൂടെ മോദിയോട് ആവശ്യപ്പെടുന്നുണ്ട്.

വലിയ തിരഞ്ഞെടുപ്പ് വിജയം സ്വന്തമാക്കി വീണ്ടും തുടർഭരണം നേടിയ മോദിക്ക് ആശംസകളുമായി സിനിമ രംഗത്തെ ഒട്ടേറെ പ്രമുഖർ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിൽ നരേന്ദ്ര മോദിയെ അഭിനന്ദിച്ചുകൊണ്ടുള്ള സംവിധായകൻ അനുരാഗ് കശ്യാപിന്റെ ട്വീറ്റ് ശ്രദ്ധേയമാവുകയാണ്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെ എൻ.ഡി.എ സർക്കാർ 354 സീറ്റ് സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് അനുരാഗ് കശ്യാപ് ട്വീറ്റുമായി രംഗത്തെത്തിയത്.

മോദിക്ക് ആശംസകൾ പറയുന്നതിനോടൊപ്പം തന്റെ മകളെ ഭീഷണിപ്പെടുത്തുന്ന താങ്കളുടെ അനുയായികളെ എന്ത് ചെയ്യണമെന്ന് പറഞ്ഞ് തരണമെന്നും കശ്യാപ് ട്വീറ്റിലൂടെ മോദിയോട് ആവശ്യപ്പെടുന്നുണ്ട്. മകൾക്ക് മോദി അനുയായികളയച്ച സന്ദേശത്തിന്റെ സ്ക്രീൻഷോട്ടും അദ്ദേഹം ഇതോടൊപ്പം പങ്കുവെച്ചു.

‘പ്രിയപ്പെട്ട മോദി സർ താങ്കളുടെ വിജയത്തിന് അഭിനന്ദനങ്ങൾ… ഏവരെയും ഉൾക്കൊള്ളണമെന്ന താങ്കളുടെ സന്ദേശത്തിനും നന്ദി. താങ്കളുടെ വിജയം ആഘോഷിക്കാൻ എന്റെ മകൾക്ക് ഇത്തരം സന്ദേശങ്ങളയച്ച് ഭീഷണിപ്പെടുത്തുന്ന താങ്കളുടെ അനുയായികളെ എന്ത് ചെയ്യണമെന്ന് കൂടി പറ‌ഞ്ഞുതരൂ’ – അനുരാഗ് കശ്യാപ് ട്വീറ്റ് ചെയ്‌തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍