UPDATES

സോഷ്യൽ വയർ

അര്‍ബാസ് ഖാന്‍ മോഹന്‍ലാലിനൊപ്പം പിറന്നാൾ ആഘോഷിച്ചത് ഷോലെയിലെ ഈ ഹിറ്റ് ഡുയെറ്റ് പാടി (വീഡിയോ)

അര്‍ബാസ് ഖാന്റെ ആദ്യ മലയാള ചിത്രമാണ് ‘ബിഗ് ബ്രദര്‍’.

പിറന്നാള്‍ ദിനം മോഹന്‍ലാലിനൊപ്പം ആഘോഷിച്ച് ബോളിവുഡ് താരം അര്‍ബാസ് ഖാന്‍. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ‘ബിഗ് ബ്രദറി’ല്‍ ഇരുവരും ഒപ്പം അഭിനയിക്കുന്നുണ്ട്. ഞായറാഴ്ചയായിരുന്നു അര്‍ബാസിന്റെ 52-ാം പിറന്നാള്‍. ഒരു ഗിറ്റാറിസ്റ്റിന്റെ അകമ്പടിയോടെ മോഹന്‍ലാലിനോടൊപ്പം പഴയ ഹിന്ദി പാട്ടുകള്‍ പാടിയാണ് അര്‍ബാസ് പിറന്നാള്‍ ആഘോഷിച്ചത്. ഇതിന്റെ വീഡിയോ അദ്ദേഹം തന്നെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്‌തു.

മന്നാഡേ സംഗീത സംവിധാനം നിര്‍വ്വഹിച്ച് കിഷോര്‍കുമാര്‍ പാടിയ ഷോലെയിലെ ‘യെ ദോസ്തി ഹം നഹി തോടെംഗെ’ എന്ന പ്രശസ്തമായ ഹിറ്റ് ഗാനമാണ് താരങ്ങള്‍ പാടിയത്.

അര്‍ബാസ് ഖാന്റെ ആദ്യ മലയാള ചിത്രമാണ് ‘ബിഗ് ബ്രദര്‍’. മോഹന്‍ലാല്‍ നായകനാവുന്ന സിദ്ദിഖ് ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയതിന്റെ സന്തോഷം നേരത്തെ താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. മോഹന്‍ലാലിനും അര്‍ബാസിനുമൊപ്പം റജീന, സത്‌ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരും അഭിനയിക്കുന്ന ചിത്രമാണ് ‘ബിഗ് ബ്രദര്‍’. 25 കോടിയാണ് സിനിമയുടെ ബജറ്റ്.

 

View this post on Instagram

 

#karaokenight #birthdaycelebration #singingmood #mohanlalsir #legend #bigbrothermovie #funtime #oldmelodies

A post shared by Arbaaz Khan (@arbaazkhanofficial) on

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍