UPDATES

സോഷ്യൽ വയർ

സണ്ണി ഡിയോളിന് പകരം സണ്ണി ലിയോണെന്ന് പറഞ്ഞ് അർണബ് ഗോസാമി; ട്രോളുമായി സണ്ണി ലിയോൺ (വീഡിയോ)

അർണാബിന്റെ ഈ അബദ്ദത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ സണ്ണി ലിയോണും ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുകയാണ്

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ചർച്ചയിൽ സണ്ണി ഡിയോളിന് പകരം സണ്ണി ലിയോണിന്റെ പേര് പറഞ്ഞ് അർണബ് ഗോസാമി. പഞ്ചാബ് ഗുർദാസ്പൂറിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സണ്ണി ഡയലിന്റെ ലീഡ് നിലയെ കുറിച്ചുള്ള സംസാരത്തിനിടയിലാണ് സണ്ണി ഡിയോളിന് പകരം അവതാരകൻ അർണബ് സണ്ണി ലിയോൺ എന്ന് പറഞ്ഞത്. തനിക്ക് പറ്റിയ അബദ്ധം മനസിലാക്കിയ അർണബ് ഉടൻ തന്നെ അത് തിരുത്തുകയും ചെയ്‌തു.

അർണാബിന്റെ ഈ അബദ്ദത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ സണ്ണി ലിയോണും ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുകയാണ്.

എത്ര വോട്ടുകൾക്കാണ് മുന്നിലുള്ളത്?’ എന്ന് സണ്ണി ലിയോൺ ട്വീറ്റ് ചെയ്‌തു.

ജനവിധി 2019 Live: 2014 നേക്കാൾ മികച്ച പ്രകടനവുമായി ബിജെപി, കോൺഗ്രസിന് തിരിച്ചടി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍