UPDATES

സോഷ്യൽ വയർ

എന്തിനാണ് ശാന്തിവനത്തിനടുത്ത് എത്തിയപ്പോൾ കെ.എസ്.ഇ.ബി ചിലവ് കൂടിയ വളഞ്ഞ മാർഗം തിരഞ്ഞെടുത്തത്?; അരുൺ ഗോപി ചോദിക്കുന്നു

സംസഥാന വ്യാപകമായി തന്നെ ഈ വിഷയത്തിൽ പരിസ്ഥിതി പ്രവർത്തകർ ഒന്നിച്ചുചേരുന്നുമുണ്ട്.

ശാന്തിവന’ത്തിന് കുറുകെ വൈദ്യുതി ബോർഡിന്റെ ടവർ ലൈൻ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി സംവിധായകൻ അരുൺ ഗോപി രംഗത്ത്. എറണാകുളം നോർത്ത് പറവൂർ വഴിക്കുളങ്ങരയിലാണ് ഈ മനുഷ്യനിർമ്മിത ‘ശാന്തിവനം’. സംസഥാന വ്യാപകമായി തന്നെ ഈ വിഷയത്തിൽ പരിസ്ഥിതി പ്രവർത്തകർ ഒന്നിച്ചുചേരുന്നുമുണ്ട്. സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് സേവ് ശാന്തിവനം എന്ന ഹാഷ് ടാഗും ഏറ്റെടുത്തിരിക്കുന്നത്.

കെ.എസ്.ഇ.ബിയുടെ യുടെ 110കെ.വി പവർ ലൈൻ ശെരിക്കും പോകേണ്ടത് നേരെയാണ് പക്ഷെ ശാന്തിവനത്തിനടുത് എത്തിയപ്പോൾ മാത്രം ഒരു വഴിത്തിരിവ്. ശരിയായ മാർഗവും, ചിലവ് കുറഞ്ഞ മാർഗവും നേരെ തന്നെയാണ് എന്നിരിക്കെ എന്തിനാണ് കെ.എസ്.ഇ.ബി ചിലവ് കൂടിയ വളഞ്ഞ മാർഗം തിരഞ്ഞെടുത്തത്? എന്നാണ് അരുൺ ഗോപി ചോദിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അരുൺ ഗോപിയുടെ ഈ പ്രതികരണം.

അരുൺ ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

എറണാംകുളം ജില്ലയിലെ നോർത്ത് പറവൂർ വഴിക്കുളങ്ങരയിലാണ് മൂന്നു കാവുകളും മൂന്നു കുളങ്ങളും അടങ്ങുന്ന ശാന്തിവനം സ്ഥിതിചെയ്യുന്നത്.. KSEB 110KV ക്കുള്ള ടവർ ശാന്തിവനത്തിനു നടുവിലാണ് സ്ഥാപിക്കാൻ പോകുന്നത്. ശാന്തിവനത്തെ നശിപ്പിക്കാതെ നടപ്പിലാക്കാൻ മറ്റു വഴികൾ ഉണ്ടെന്നിരിക്കെ
ശാന്തിവനത്തിന്റെ ഉടമ മീന ചേച്ചിയുടെയും പരിസ്ഥിതി പ്രവർത്തകരുടെയും അഭ്യർത്ഥനകളെ തള്ളി കളഞ്ഞുകൊണ്ട് KSEB ഇതിനായുള്ള പണികൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു . മരങ്ങൾ അനവധി മുറിച്ചുമാറ്റിക്കഴിഞ്ഞിരിക്കുന്നു. ഇനിയും എത്രയെത്ര മരങ്ങൾ മണ്ണടിയാനിരിക്കുന്നു. ജൈവ വൈവിധ്യം നിറഞ്ഞ, ആ നാടിന്റെ ജലസംഭരണിയായും ശ്വാസകോശമായും വർത്തിക്കുന്ന ശാന്തിവനവും അതുപോലുള്ള അവശേഷിക്കുന്ന പച്ചത്തുരുത്തുകളും സംരക്ഷിക്കേണ്ടത് നമ്മുടേത് മാത്രമല്ല, ഇനി വരുന്ന തലമുറയുടെ കൂടി ആവശ്യമാണ്.. അതിനാൽ ശാന്തിവനത്തിനു വേണ്ടിയുള്ള ഓരോ വിരലനക്കങ്ങളും കൂടുതൽ ആളുകളിലേക്ക് എത്തിക്കുക.
ഞങ്ങൾ വികസന വിരോധികൾ അല്ല

എന്താണ് ശാന്തിവനം നേരിടുന്ന പ്രശ്നം??

താഴെ കാണുന്ന ചിത്രം നിങ്ങൾക്കു ചില കാര്യവും കഥയും പറഞ്ഞു തരും

Kseb യുടെ 110kv പവർ ലൈൻ ശെരിക്കും പോകേണ്ടത് നേരെയാണ് പക്ഷെ ശാന്തിവനത്തിനടുത് എത്തിയപ്പോൾ മാത്രം ഒരു വഴിത്തിരിവ്……

ശെരിയായ മാർഗവും, ചിലവ് കുറഞ്ഞ മാർഗവും നേരെ തന്നെയാണ് എന്നിരിക്കെ എന്തിനാണ് kseb ചിലവ് കൂടിയ വളഞ്ഞ മാർഗം തിരഞ്ഞെടുത്തത്??

എന്തുകൊണ്ട് അതീവ ജൈവ സമ്പത്തുള്ള ഈ പ്രദേശം സംരക്ഷിക്കാൻ അധികൃതർ തയ്യാറാവുന്നില്ല???
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പോയി #SaveSanthivanam എന്ന് ടൈപ്പ് ചെയ്ത് kseb യുടെ ഇരട്ടത്താപ്പിനെതിരെ പ്രതികരിക്കുക
https://m.facebook.com/story.php?story_fbid=2034807666630456&id=232962946814946
Via: Syam Seethal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍