UPDATES

സോഷ്യൽ വയർ

ദുരിതക്കയത്തില്‍ വീണുപോയവരോടൊപ്പം മനസറിഞ്ഞു നില്‍ക്കുന്നതില്‍ സന്തോഷം; ‘തെങ്ങും തെക്കനും ചതിക്കില്ല’

തിരുവനന്തപുരം നഗരസഭയില്‍ നിന്നും പ്രളയയദുരിതാശ്വാസ സാധനങ്ങളുമായി അമ്പത്തിനാല് ലോഡ് പോയിക്കഴിഞ്ഞു.

പ്രളയത്തിൽ അകപ്പെട്ട ജനങ്ങൾക്ക് എല്ലാ സഹായവുമായി മുന്നിട്ടിറങ്ങിയ തിരുവനന്തപുരം കോർപറേഷൻ മെയർ വികെ പ്രശാന്തിനെ അഭിനന്ദിച്ച് സംവിധായകൻ അരുൺ ഗോപി.

സന്തോഷം ശ്രീ പ്രശാന്ത് ദുരിതക്കയത്തിൽ വീണുപോയവരോടൊപ്പം മനസ്സ് അറിഞ്ഞു നിൽക്കുന്നതിൽ! രാഷ്ട്രിയവും മതവുമൊക്കെ മനുഷ്യത്വം എന്ന വികാരത്തിന്റെ അതിരുകൾക്കപ്പുറത്താണെന്നു പ്രവർത്തിയിലൂടെ കാണിച്ചു തരുന്നതിൽ! തെങ്ങും തെക്കനും ചതിക്കില്ല– അരുൺ ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

പ്രളയക്കെടുതി രൂക്ഷമായ ആദ്യ ദിനങ്ങളില്‍ തെക്കന്‍ കേരളത്തില്‍ നിന്നും വേണ്ടത്ര സഹായങ്ങള്‍ എത്തുന്നില്ല എന്ന പരാതി ഉയര്‍ന്നു വന്നിരുന്നു. ഇതുകൂടാതെ തത്കാലം അവശ്യവസ്തുക്കളുടെ കുറവ് അനുഭവപ്പെടുന്നില്ലെന്നും അവ അയക്കേണ്ട സാഹചര്യമില്ലെന്നും തിരുവനന്തപുരം കളക്ടര്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ അറിയിച്ചതും തുടര്‍ന്ന് ലീവില്‍ പ്രവേശിച്ചതുമെല്ലാം വിവാദവുമായിരുന്നു.. ഈ പശ്ചാത്തലത്തിലാണ് കുറഞ്ഞ സമയം കൊണ്ട് അമ്പത്തിനാല് ലോഡ് നിറയെ അവശ്യവസ്തുക്കള്‍ എത്തിച്ചു നല്‍കിയ തിരുവനന്തപുരം മേയര്‍ക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള അരുണ്‍ ഗോപിയുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

തിരുവനന്തപുരം നഗരസഭയില്‍ നിന്നും പ്രളയയദുരിതാശ്വാസ സാധനങ്ങളുമായി അമ്പത്തിനാല് ലോഡ് പോയിക്കഴിഞ്ഞു. നഗരസഭ ഓഫീസ് പരിസരത്തെ ദുരിതാശ്വാസ കൗണ്ടറുകളിലേക്ക് ഇന്നും അവശ്യസാധനങ്ങള്‍ ഒഴുകിയെത്തിക്കൊണ്ടേയിരിക്കുയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍