UPDATES

സോഷ്യൽ വയർ

ചടങ്ങുകള്‍ കൊണ്ട് മാതാപിതാക്കളോടുള്ള കടം വീട്ടാന്‍ കഴിയില്ല; വിവാഹത്തില്‍ ചടങ്ങുകള്‍ ലംഘിച്ച വധു സോഷ്യല്‍ മീഡിയയില്‍ താരമായി/ വീഡിയോ

തനിക്ക് അച്ഛനമ്മമാരെ കാണണമെന്ന് തോന്നുമ്പോള്‍ ഒക്കെ വരുമെന്നും പറഞ്ഞ് ചിരിച്ച് കൊണ്ടാണ് വധു ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയത്.

വിവാഹ ദിവസം ആചാരങ്ങള്‍ തിരുത്തി വധുവിനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ. മാതാപിതാക്കളോടുള്ള കടം വീട്ടുന്ന ചടങ്ങുകളും തന്റെ വിവാഹത്തിന് കരയാന്‍ വിസമ്മതം കാട്ടുകയും, വിവാഹം കഴിഞ്ഞ് മാതൃഭവനം സന്ദര്‍ശിക്കുകയും ചെയ്യുമെന്ന് പറയുന്ന വധുവിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഇന്ത്യന്‍ വിവാഹങ്ങളെല്ലാം പലരീതിയിലുള്ള പാരമ്പര്യ ചടങ്ങുകളുടെ മിശ്രിത സമ്പ്രദായമാണ്. എല്ലാ രാജ്യങ്ങളിലും അവരുടേതായ ചടങ്ങുകള്‍ പിന്തുടരുന്നുണ്ട്. അതിന് വിരാമമിട്ടു കൊണ്ടാണ് ഈ ബംഗാളി വിവാഹം നടന്നത്. വിവാഹ സമയത്ത് ഇത്തരം ആചാരങ്ങള്‍ ചെയ്യില്ലെന്ന് പറഞ്ഞ വധു അതേപോലെ തന്നെ പ്രവര്‍ത്തിക്കുകയും ചെയ്തു.

കൈനിറയെ ധാന്യങ്ങളെടുത്ത് തലയ്ക്കു മുകളിലൂടെ പിന്നിലേക്ക് എറിയുന്ന കനകാഞ്ജലി എന്ന ചടങ്ങുള്‍്പ്പെടെയാണ് വധു വേണ്ടെന്ന വെച്ചത്. മാതാപിതക്കളോടുള്ള കടം ഈ ചടങ്ങുകള്‍ വഴി വീട്ടുമെന്നാണ് വിശ്വാസം. തനിക്ക് മാതാപിതാക്കളോടുള്ള കടം ഒരിക്കലും വീട്ടാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് കൈയ്യില്‍ വാങ്ങിയ ധാന്യങ്ങള്‍ എല്ലാ വശങ്ങളിലേക്ക് വിതറുകയായിരുന്നു.

വിവാഹ ശേഷം കരഞ്ഞുകൊണ്ട് ഭര്‍തൃഗ്രഹത്തിലേക്ക് പോകുന്ന വധുവെന്ന സങ്കല്‍പവും ഈ യുവതി തിരുത്തി. വളരെ സന്തുഷ്ടയായി , തനിക്ക് അച്ഛനമ്മമാരെ കാണണമെന്ന് തോന്നുമ്പോള്‍ ഒക്കെ വരുമെന്നും പറഞ്ഞ് ചിരിച്ച് കൊണ്ടാണ് വധു ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍