UPDATES

സോഷ്യൽ വയർ

‘ഭൂമിയുള്ളടത്തോളം കാലം നിങ്ങളുടെ സ്ഫടികം നമ്മോടൊപ്പം ജീവിക്കും’; സ്ഫടികം വീണ്ടും എത്തുമെന്ന് ഭദ്രൻ

ഈ പ്രഖ്യാപനത്തിനു മുൻപ് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗമെന്ന പേരില്‍ ബിജു കെ കട്ടക്കല്‍ സ്ഫടികം 2 ഇരുമ്പന്‍ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്ത് വിട്ടിരുന്നു. ആരാധകരുടെ വലിയ വിമർശനങ്ങൾ ആണ് ഈ ടീസറിന് ലഭിച്ചത്

സ്ഫടികം എന്ന ഭദ്രൻ ചിത്രം റിലീസ് ചെയ്‍തിട്ട് 24 വർഷങ്ങൾ പിന്നിടുകയാണ്. മോഹൻലാലിൻറെ ആട് തോമയെയും , തിലകന്റെ ചാക്കോ മാഷിനെയും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമയാണ് സ്ഫടികം.

ഈ അവസരത്തിൽ ആരാധകര്‍ക്കായി ഒരു വമ്പന്‍ പ്രഖ്യാപനവുമായി ഭദ്രന്‍ എത്തിയിരിക്കുകയാണ്. അടുത്ത വർഷം സിനിമയുടെ 25-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ 4 കെ ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ ചിത്രം വീണ്ടും തിയേറ്ററിൽ എത്തിക്കും എന്നാണ് ഭദ്രന്റെ പ്രഖ്യാപനം. സ്ഫടികം തീയറ്ററില്‍ കാണാന്‍ സാധിക്കാതെ പോയ ആരാധകർ വലിയ ആവേശത്തോടെയാണ് ഈ പ്രഖ്യാപനം ഏറ്റെടുത്തിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നെ അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം.

എന്നാൽ ഈ പ്രഖ്യാപനത്തിനു മുൻപ് തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗമെന്ന പേരില്‍ ബിജു കെ കട്ടക്കല്‍ സ്ഫടികം 2 ഇരുമ്പന്‍ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്ത് വിട്ടിരുന്നു. ആരാധകരുടെ വലിയ വിമർശനങ്ങൾ ആണ് ഈ ടീസറിന് ലഭിച്ചത്. കൂടാതെ സ്ഫടികത്തിന്റെ രണ്ടാം ഭാഗമില്ലെന്ന് സംവിധയകാൻ ഭദ്രനും പറഞ്ഞു. എന്നാൽ താൻ ചിത്രവുമായി മുന്നോട് പോവുകയാണെന്ന് ആണ് ബിജു കെ കട്ടക്കല്‍ പറയുന്നത്

ഭദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

സ്ഫടികം ഒരു നിയോഗമാണ് ഞാൻ വളർന്ന നാടും, നാട്ടുകാരും എന്റെ മാതാപിതാക്കളും , ഗുരുക്കളുമൊക്കെയാണ് ആ സിനിമയുടെ ഉടയോന്മാർ . അത് എനിക്ക് മുന്നിൽ ഇണങ്ങി ചേർന്നിരുന്നില്ലെങ്കിൽ സ്ഫടികം സംഭവിക്കുമായിരുന്നില്ല.

നിങ്ങൾ ഹൃദയത്തിലേറ്റിയ സ്ഫടികം സിനിമ റിലീസിംഗിന്റെ 24-ാം വാർഷികം ആഘോഷിക്കുകയാണ്. ഈ സിനിമയെ ഇത്രമാത്രം സ്നേഹിക്കുന്ന എന്റെ പ്രേക്ഷകർക്ക് വലിയ സന്തോഷം നൽക്കുന്ന ഒരു വാർത്ത നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.

സ്ഫടികത്തിന്റെ രണ്ടാം ഭാഗമില്ല ,എന്നാൽ ആടുതോമയും ചാക്കോ മാഷും റെയ് ബാൻ ഗ്ലാസ്സും ഒട്ടും കലർപ്പില്ലാതെ ,നിങ്ങൾ സ്നേഹിച്ച സ്ഫടികം സിനിമ 4 K ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ ,അടുത്ത വർഷം ,സിനിമയുടെ റിലീസിംഗിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പ്രമുഖ തിയറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും.

ഭൂമിയുള്ളടത്തോളം കാലം നിങ്ങളുടെ സ്ഫടികം നമ്മോടൊപ്പം ജീവിക്കും….

” ഇന്നും സൂര്യനേ പോലെ കത്തി ജ്വലിക്കുന്നു. ”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍