UPDATES

സോഷ്യൽ വയർ

‘അമിതാഭ് ബച്ചനൊപ്പം എന്റെ ആദ്യത്തെ അവസരം, അക്ഷരാർത്ഥത്തിൽ പേടി കൊണ്ട് എന്റെ ബോധം പോയി’; വെളിപ്പെടുത്തലുമായി കരൺ ജോഹർ

സിനിമ ഇറങ്ങി 18 വര്ഷം പിന്നിടുമ്പോൾ 400 മില്യൺ കാഴ്ച്ചക്കാരാണ് യൂട്യൂബിൽ മാത്രം ഗാനം കണ്ടത്

കരൺ ജോഹറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ‘കബി ഖുഷി കഭി ഗം’. 2001 ൽ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയമായിരുന്നു. ചിറ്റ് ചാർട്ടിൽ ഇടം നേടിയ സിനിമയിലെ “ബോലെ ചുഡിയൻ” എന്ന ഗാനത്തിന് ഇന്നും ഏറെ ആസ്വാദകരുണ്ട്. ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് നേട്ടവും ഗാനം സ്വന്തമാക്കിയിരിക്കുകയാണ്. സിനിമ ഇറങ്ങി 18 വര്ഷം പിന്നിടുമ്പോൾ 400 മില്യൺ കാഴ്ച്ചക്കാരാണ് യൂട്യൂബിൽ മാത്രം ഗാനം കണ്ടത്.

ഗാനത്തിന്റെ ഈ നേട്ടത്തെ കുറിച്ച് സോണി മ്യൂസിക് ഇന്ന് ട്വീറ്റ് ചെയ്തിരുന്നു, ഉടൻ തന്നെ തന്റെ കരിയറിലെ അവിസ്മരണീയ ഗാനമാണിതെന്ന് കരൺ ജോഹറും വെളിപ്പെടുത്തി.

അന്ന് ഒരു സിനിമ മാത്രം ചെയ്‌തു പരിചയമുള്ള സംവിധായകൻ അമിതാഭ് ബച്ചനുമൊത്ത് ജോലി ചെയ്‌തപ്പോൾ താൻ ഏറെ പരിഭ്രമിച്ചിരുന്നെന്നും, അക്ഷരാർത്ഥത്തിൽ ബോധംകെട്ട അവസ്ഥയിലായിരുന്നു താനെന്നും കരൺ ജോഹർ പറയുന്നു. ട്വിറ്ററിലൂടെ ആണ് അദ്ദേഹം തന്റെ ഓർമ്മ പുതുക്കിയത്.

‘എന്റെ കരിയറിലെ ഏറ്റവും അവിസ്മരണീയമായ ഗാനം! അമിതാഭ് ബച്ചൻ എന്ന ലെജൻഡുമൊത്തുള്ള എന്റെ ആദ്യത്തെ അവസരം. (അക്ഷരാർത്ഥത്തിൽ പേടി കൊണ്ട് എന്റെ ബോധം പോയി). കൂടാതെ ഷാരൂഖ് ഖാൻ,ഹൃതിക് റോഷൻ ,കജോൾ തുടങ്ങിയ അവിശ്വസനീയമായ കഴിവുകളുടെ ഒത്തുചേരൽ!’- കരൺ ജോഹർ ട്വീറ്റ് ചെയ്‌തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍