UPDATES

സോഷ്യൽ വയർ

‘അവർ ഹിന്ദുത്വത്തെയും നരേന്ദ്രമോദിയെയും വെറുക്കുന്നവർ’; കങ്കണയെ ഇഷ്ടമല്ലാത്തവര്‍ പാകിസ്ഥാൻ സ്‌നേഹികളെന്ന് സഹോദരി രംഗോലി ചന്ദേല്‍

കങ്കണ റണാവത്തിനെ വെറുക്കുന്നവരെ നിരീക്ഷിച്ചാല്‍ ചില സമാന ഘടകങ്ങള്‍ പൊതുവായി കാണാമെന്ന് താരത്തിന്റെ സഹോദരി രംഗോലി ചന്ദേല്‍

കങ്കണ റണാവത്തിനെ വെറുക്കുന്നവരെ നിരീക്ഷിച്ചാല്‍ ചില സമാന ഘടകങ്ങള്‍ പൊതുവായി കാണാമെന്ന് താരത്തിന്റെ സഹോദരി രംഗോലി ചന്ദേല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യമായി പിന്തുണയ്ക്കുന്നതുകൊണ്ടാണ് കങ്കണയെ ആളുകള്‍ പരസ്യമായി വിമര്‍ശിക്കുന്നതെന്ന ട്വീറ്റുകള്‍ക്ക് പ്രതികരണമായാണ് സഹോദരി ഇക്കാര്യം ട്വിറ്ററിൽ പങ്കുവെച്ചത്.

കങ്കണയെ വെറുക്കുന്നവര്‍ക്ക് പൊതുവായി ചില സ്വഭാവങ്ങളുണ്ട്‌. അവരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ അതു വ്യക്തമാകും. അവര്‍ ഒന്നുകില്‍ ഹിന്ദുത്വത്തിനെതിരായി നില്‍ക്കുന്നവരായിരിക്കും, അല്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെറുക്കുന്നവരായിരിക്കും. പാക്കിസ്താനെ സ്‌നേഹിക്കുന്നവരായിരിക്കും. അക്രമണസ്വഭാവമുള്ളവരുമായിരിക്കും. രംഗോലി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യമായി പിന്തുണയ്ക്കുന്നതുകൊണ്ടാണ് കങ്കണയെ ആളുകള്‍ പരസ്യമായി വിമര്‍ശിക്കുന്നതെന്ന ട്വീറ്റുകള്‍ക്ക് പ്രതികരണമായാണ് രംഗോലിയുടെ ട്വീറ്റ്. ഈ പ്രത്യേകതകള്‍ ഇല്ലാത്ത ഒരാളെ കാണിച്ചുതരൂവെന്നും കണ്ടെത്തിയാല്‍ ഉടന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് പിന്‍വലിക്കുമെന്നും രംഗോലി ട്വീറ്റ് ചെയ്തു.

നരേന്ദ്ര മോദിയെ ഒട്ടേറെ തവണ പ്രശംസിച്ചിട്ടുള്ള താരമാണ് കങ്കണ.മോഡി ഭക്തയായിട്ടാണ് താരം അറിയപ്പെടുന്നത്.മോദിയെപ്പോലെ ചായക്കടയില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ പ്രധാനമന്ത്രിയായി എന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം ജനാധിപത്യത്തിന്റെ വിജയമാണെന്ന് കങ്കണ ഒരിക്കൽ പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍