UPDATES

സോഷ്യൽ വയർ

ചാര്‍മിയുടെയും സഹപ്രവര്‍ത്തകരുടെയും തലയില്‍ മദ്യമൊഴിച്ച് സംവിധായകൻ; പുരി ജഗന്നാഥിന്റെ വിജയാഘോഷ വീഡിയോക്ക് വൻ വിമർശനം (വീഡിയോ)

പുരി ജഗന്നാഥിന്റെ ഗുരുവായ സംവിധായകന്‍ രാംഗോപാല്‍ വര്‍മയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പോക്കിരി, ഇഡിയറ്റ്, ടെംപര്‍ തുടങ്ങി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ തെലുങ്ക് പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് പുരി ജഗന്നാഥ്. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങൾ എല്ലാം വലിയ പരാജയങ്ങൾ ആയിരുന്നു. രാം പൊതിനേനി, നഭാ നടേഷ്, നിധി അഗര്‍വാള്‍ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ഐ സ്മാർട്ട് ശങ്കർ ആണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം.സിനിമ വലിയ ബോക്സ് ഓഫീസ് വിജയവുമായിരിക്കുകയാണ്. 25 കോടി രൂപയാണ് രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത്.

എന്നാൽ ഈ സിനിമയിലൂടെ വമ്പൻ തിരിച്ചുവരവ് നടത്തിയ സംവിധായകന്റെ വിജയാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ നടി ചാര്‍മിയും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. ചാര്‍മിയുടെയും സഹപ്രവര്‍ത്തകരുടെയും തലയില്‍ ഷാംപെയിന്‍ ഒഴിച്ച് സിനിമയുടെ വിജയത്തില്‍ മതിമറക്കുന്ന സംവിധായകനെയാണ് വീഡിയോയിൽ കാണുന്നത്.

പുരി ജഗന്നാഥിന്റെ ഗുരുവായ സംവിധായകന്‍ രാംഗോപാല്‍ വര്‍മയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം വീഡിയോ പോസ്റ്റ് ചെയ്തതിനു ശേഷം രംഗോപാല്‍ വര്‍മക്കും പുരി ജഗന്നാഥിനും ചാര്‍മിക്കും നേരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ആണിതെന്നാണ് വിമര്‍ശനം. ഇങ്ങനെയാണോ ആഘോഷം നടത്തേണ്ടതെന്നും വിഡിയോ പങ്കു വച്ചത് മോശമായിപോയെന്നും വിമർശനങ്ങൾ ഉയരുന്നു. മദ്യ ലഹരിയിൽ സംവിധായകൻ ചാർമിയെ ചുംബിക്കുന്ന വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്‌.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍