UPDATES

സോഷ്യൽ വയർ

‘നടിമാരുടെ കന്യകാത്വത്തിനെതിരെ സംസാരിക്കുന്നു,ഈ വിഷത്തെ ചോദ്യം ചെയ്യാന്‍ ആരുമില്ലേ സാര്‍’; ഗായിക ചിൻമയി ചോദിക്കുന്നു

പൊതു വേദികളിൽ രാധ രവിയെ പോലുള്ളവർ നടത്തുന്ന സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ ആരും ശബ്ദമുയർത്താത് എന്തുകൊണ്ടാണെന്നും ചിൻമയി ചോദിക്കുന്നു

സിനിമാ മേഖലകളിലെ തുറന്ന് പറച്ചിലൂടെ വിവാദമായ വര്‍ഷമാണ് 2018. നടന്‍ നാനാപടേക്കറിനെതിരേ തനുശ്രീ ദത്ത രംഗത്ത് വന്നതിന് തൊട്ടുപിന്നാലെ ഗായിക ചിന്‍മയിയിലൂടെ തെന്നിന്ത്യയിലും മീ ടൂ തരംഗം സൃഷ്ടിചത്ത്. പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തു, നടന്‍ രാധാ രവി എന്നിങ്ങനെ സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു ഒരുപാട് പ്രമുഖര്‍ക്കെതിരേയും ചിന്‍മയി രംഗത്ത് വന്നു. തുറന്ന് പറച്ചിലുകള്‍ക്ക് ശേഷം സിനിമയില്‍ തന്നെ അടിച്ചമര്‍ത്താന്‍ ഒരു കൂട്ടം ആളുകള്‍ ശ്രമിക്കുന്നുവെന്ന് ചിന്‍മയി തുറന്ന് പറഞ്ഞിരുന്നു.

ഇപ്പോൾ കോളിവുഡിലെ സംസാര വിഷയം ഓവിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 90 എംഎല്ലാണ്. കോമഡി അഡൽട്ട് ക്യാറ്റഗറിയിൽ വരുന്ന ചിത്രം പ്രദർശനത്തിനെത്തിയിരുന്നു. ചിത്രത്തെ വിമർശിച്ച് സിനിമ നിരൂപകനു എഴുത്തുകാരനും നിർമ്മാതാവുമായ ജി ധനഞ്ജയൻ രംഗത്തെത്തിയിരുന്നു. 90 എംഎൽ പോലുള്ള ചിത്രങ്ങൾ സിനിമ മേഖലയെ നശിപ്പിക്കുമെന്നും. പണം സമ്പാദിക്കാനായി പുതിയ തലമുറയുടെ തലയിൽ വിഷംചീറ്റുന്നത് തടയണമെന്നുമായിരുന്നുധനഞ്ജയന്റെ ട്വീറ്റ്. ഇതിന് മറുപടിയുമായി ഗായിക ചിൻമയി രംഗത്തെത്തി.

പൊതു വേദികളിൽ രാധ രവിയെ പോലുള്ളവർ നടത്തുന്ന സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ ആരും ശബ്ദമുയർത്താത് എന്തുകൊണ്ടാണെന്നും ചിൻമയി ചോദിക്കുന്നുണ്ട്. കുറച്ച് കാലമായ പൊതുപരിപാടികളിലും ഓഡിയോ ലോഞ്ചുകളിലും സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുളള തമാശകൾ പറയുന്നുണ്ട്. നടിമാർ കന്യകയാണോ എന്നു തരത്തിലുളള കോമഡികളും പൊതുപരിപാടികളിൽ പറയുന്നുണ്ട്.

കുറച്ച് കാലങ്ങളായി രാധാരവി സ്ത്രീകളെ അപമാനിച്ച് സംസാരിക്കുന്നു. ഓഡിയോ ലോഞ്ചുകളില്‍ ബലാത്സംഗത്തെ തമാശവല്‍ക്കരിക്കുന്നു. നടിമാരെ കന്യകാത്വ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് പറയുന്നു. തുറന്ന് സംസാരിച്ചതിന്റെ പേരില്‍ എന്നെപ്പോലുള്ളവരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അസോസിയേഷനില്‍ നിന്ന് വിലക്കുന്നു. അതിലെ വിഷത്തെ ചോദ്യം ചെയ്യാന്‍ ആരുമില്ലേ സാര്‍’- ചിന്‍മയി ട്വീറ്റ് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍