UPDATES

സോഷ്യൽ വയർ

മലയാളികള്‍ മറന്ന് തുടങ്ങിയ പൂച്ചക്കണ്ണുള്ള വില്ലൻ; ഗാവിന്‍ പക്കാര്‍ഡിനെ ഓർമ്മപ്പെടുത്തി മകൾ

മകളും മോഡലുമായ എറീക പക്കാർഡിന്റെ ഒരു ഇൻസ്റ്റഗ്രം കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

ഗാവിന്‍ പക്കാര്‍ഡ് എന്ന് പേര് മലയാളികൾക്ക് അത്ര സുപരിചിതമല്ല. എന്നാൽ സീസണ്‍ എന്ന ചിത്രത്തിലെ വില്ലൻ എന്ന് പറയുമ്പോൾ തന്നെ പൂച്ചക്കണ്ണുള്ള സൗമ്യനായ ആ വില്ലന്റെ മുഖം ഓർമയിൽ വരും. പദ്മരാജന്‍ സംവിധാനം ചെയ്ത സീസണ്‍ എന്ന ചിത്രത്തില്‍ ഫാബിയന്‍ എന്ന വില്ലന്‍ വേഷം അവതരിപ്പിച്ചാണ് ഗാവിന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ആനവാല്‍ മോതിരം, ആര്യന്‍, ജാക്‌പോട്ട്, ബോക്‌സര്‍, ആയുഷ്‌കാലം തുടങ്ങി ഒട്ടേറെ സിനിമകളില്‍ വേഷമിട്ട അദ്ദേഹം മരണപ്പെട്ടത് പോലും മലയാളികള്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ അദ്ദേഹത്തെ വീണ്ടും ഓർമിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ മകൾ.

‘പൂച്ചക്കണ്ണുള്ള വില്ലൻ’ ഗാവിൻ പക്കാർഡിന്റെ മകൾ എറിക ഇപ്പോൾ എന്തു ചെയ്യുന്നു?

മകളും മോഡലുമായ എറീക പക്കാർഡിന്റെ ഒരു ഇൻസ്റ്റഗ്രം കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. അച്ഛന്റെ കയ്യിൽ തൂങ്ങിയാടുന്ന ചിത്രമാണ് എറീക്ക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. സഹോദരി കമില്ലയും ഒപ്പമുണ്ട്.
”വിസ്കി ആസ്വദിച്ച് എന്നെയും കമില്ലയെയും നോക്കിക്കൊണ്ടിരിപ്പാണ്, വി മിസ് യു”, എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.

എണ്‍പത്, തൊണ്ണൂറ് കാലഘട്ടത്തില്‍ ഹിന്ദി-മലയാളം പ്രേക്ഷകരെ ത്രസിപ്പിച്ച വില്ലനാണെന്ന് പിന്നീടാണ് ആരാധകര്‍ മനസിലാക്കിയത്. എറീക്കയുടെ ചിത്രം വൈറലായതോട് കൂടി ഗാവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പുതുക്കി നിരവധി സിനിമാപ്രവര്‍ത്തകര്‍ രംഗത്ത് എത്തി. ഏഴ് വര്‍ഷം മുന്‍പ് മുംബൈയിലെ ഒരു സ്വകാര്യ നേഴ്‌സിഭ് ഹോമില്‍ ശ്വാസകോശ രോഗം ബാധിച്ചാണ് ഗാവിന്‍ മരിക്കുന്നത്. അന്ന് ഗാവിന്റെ മരണത്തെ കുറിച്ച് അധികമാരും അറിഞ്ഞില്ലെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം മക്കളിലൂടെ അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.

ബ്രിട്ടനില്‍ ജനിച്ച ഗാവിന്‍ പത്മരാജന്റെ സംവിധാനത്തിലെത്തിയ സീസണ്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. 1989 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഫാബിയന്‍ എന്ന വില്ലന്‍ വേഷമായിരുന്നു ഗാവിന്‍ അവതരിപ്പിച്ചത്.പിന്നീട് നിരവധി സിനിമകളില്‍ സമാനമായ വേഷങ്ങളിലഭിനയിച്ച താരം വിദേശത്ത് നിന്നുള്ള ഡ്രഗ് ഡീലറായും മറ്റും നിരവധി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ജാക്‌പോട്ട്, ആനവാല്‍ മോതിരം, ആയുഷ്‌കാലം, ബോക്‌സര്‍, തുടങ്ങി മലയാളത്തില്‍ നിരവധി ചിത്രങ്ങള്‍ ശ്രദ്ധേയമായ വില്ലൻ വേഷങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തു. ആനവാല്‍ മോതിരത്തിലെ ബെഞ്ചമിന്‍ ബ്രൂണോ എന്ന കള്ളക്കടത്തുകാരനും ആര്യനിലെ ദാദയും ബോക്‌സറിലെ ബോക്‌സിങ് താരവും ഇന്നും മലയാളികൾ ഓർമ്മിക്കുന്ന കഥാപാത്രങ്ങളാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍