UPDATES

സോഷ്യൽ വയർ

തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്ക്കായി ദീപ ചെയ്ത ലൈവ് ഡബ്ബിങ് വീഡിയോ വൈറല്‍

ജെഎഫ്ഡബ്ലു അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു കാണികളെ അത്ഭുതപ്പെടുത്തിയ ദീപയുടെ പ്രകടനം.

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍ താരയും ഡബ്ബിംഗ് ആര്‍ടിസ്റ്റ് ദീപയുമാണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. നയന്‍സിന്റെ സൗന്ദര്യം പോലെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ് നയന്‍സിന്റെ ശബ്ദവും. അതുകൊണ്ട് തന്നെയാണ് നയന്‍സ് തെന്നിന്ത്യയില്‍ താരമാകുന്നതും. അഭിനയവും സൗന്ദര്യവും ശബ്ദവും എല്ലാം ഒത്തിണങ്ങിയ നടിയാണ് നയന്‍സെന്നും ആരാധകര്‍ പറയുന്നു. എന്നാല്‍ സിനിമയില്‍ താരത്തിന് മനോഹരമായ ശബ്ദം ലഭിക്കുന്നത് ഡബ്ബിംഗ് ആര്‍ടിസ്റ്റായ ദീപയിലൂടെയാണ്. നയന്‍താരയുടെ ശബ്ദത്തിന് പിന്നില്‍ നടി കൂടിയായ ദീപ വെങ്കട്ടാണ്. നയന്‍താരയുടെ എല്ലാ സിനിമകള്‍ക്കും ഡബ്ബ് ചെയ്യുന്നത് ദീപ തന്നെയാണ്.

ഇപ്പോള്‍ നയന്‍താരയ്ക്കായി ദീപ ചെയ്ത ലൈവ് ഡബ്ബിങ് വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ജെഎഫ്ഡബ്ലു അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു കാണികളെ അത്ഭുതപ്പെടുത്തിയ ദീപയുടെ പ്രകടനം. ടെലിവിഷന്‍ പരിപാടികളിലൂടെ തമിഴര്‍ക്ക് സുപരിചിതയാണ് ദീപ. അറ്റ്ലി ചിത്രമായ രാജാ റാണിയിലാണ് ദീപ ആദ്യമായി നയന്‍താരയ്ക്ക് ഡബ്ബ് ചെയ്യുന്നത്. ദീപയുടെ ശബ്ദം കേട്ട് തനിക്ക് മാച്ചാകുന്ന ശബ്ദമാണെന്ന് നയന്‍താരയും സമ്മതിക്കുകയായിരുന്നു. വോയ്സ് ടെസ്റ്റില്‍ ഓക്കെയായതോടെ പിന്നെ നയന്‍താരയുടെ എല്ലാ പടത്തിലും ദീപ തന്നെയായി ശബ്ദം. രാജ റാണി, തനി ഒരുവന്‍, മായ, ഇതു നമ്മ ആളു, അറം, കൊലമാവ് കോകില തുടങ്ങിയ ചിത്രങ്ങളിലെല്ലാം നയന്‍താരയ്ക്ക് ശബ്ദം നല്‍കിയത് ദീപയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍