UPDATES

സോഷ്യൽ വയർ

‘ഞാന്‍ ആരാണെന്നും എവിടെനിന്നുമാണെന്നതില്‍ എനിക്കു സംശയമില്ല, ഇനി ആര്‍ക്കും സംശയം വേണ്ട’; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ദീപിക പദുകോൺ

ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ ജനിച്ച ദീപികയ്ക്ക് ഡാനിഷ് പൗരത്വമാണെന്നും അതിനാല്‍ ഇന്ത്യയില്‍ വോട്ട് ചെയ്യാനാകില്ലെന്നുമാണ് വാർത്തകൾ പ്രചരിച്ചിരുന്നത്.

ബോളിവുഡ് താരം ദീപികയുടെ വോട്ടിങ് അവകാശത്തെ കുറിച്ച് ഗോസിപ്പുകളും  അഭ്യൂഹങ്ങളും ഏറെ പ്രചരിച്ചിരുന്നു.ഡെന്‍മാര്‍ക്കില്‍ ജനിച്ച ദീപികയ്ക്ക് ഡാനിഷ് പൗരത്വമാണെന്നും അതിനാല്‍ ഇന്ത്യയില്‍ വോട്ട് ചെയ്യാനാവില്ലെന്നും വിമര്‍ശിക്കുന്നവര്‍ക്കു ദീപിക മറുപടി നൽകിയിരിക്കുകയാണ്. വോട്ട് ചെയ്ത കൈവിരലുമായി ദീപിക തന്റെ ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചു.

ഞാന്‍ ആരാണെന്നും എവിടെനിന്നുമാണെന്നതില്‍ എനിക്കു സംശയമില്ല. ഇനി ആര്‍ക്കും സംശയം വേണ്ട.. ജയ് ഹിന്ദ്‌ എന്ന കുറിപ്പിനൊപ്പമാണ് ദീപിക തന്റെ ചിത്രം പങ്കുവെച്ചത്.
ഇന്ത്യക്കാരിയായതില്‍ അഭിമാനിക്കുന്നുവെന്നും വോട്ട് ചെയ്യാനും അഭ്യര്‍ഥിച്ചുകൊണ്ടാണ് ദീപികയുടെ ട്വീറ്റ്.

ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ ജനിച്ച ദീപികയ്ക്ക് ഡാനിഷ് പൗരത്വമാണെന്നും അതിനാല്‍ ഇന്ത്യയില്‍ വോട്ട് ചെയ്യാനാകില്ലെന്നുമാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. മുംബൈയിലാണ് ദീപിക താമസിക്കുന്നത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പിലാണ് ദീപിക പദുകോണ്‍ വോട്ട് രേഖപ്പെടുത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍