UPDATES

സോഷ്യൽ വയർ

അനുഷ്‌കയും സാക്ഷി ധോണിയും സഹപാഠികളായിരുന്നോ ? ഇരുവരുടെയും ചിത്രങ്ങള്‍ പുറത്ത്

സ്‌കൂളിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത് നില്‍ക്കുമ്പോഴുള്ള ഇരുവരുടേയും ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

ക്രിക്കറ്റിലെ രണ്ട് മികച്ച താരങ്ങളുടെ ഭാര്യമാരാണ് സാക്ഷി ധോനിയും, അനുഷ്‌ക ശര്‍മയും. മുന്‍ ക്യാപ്റ്റന്‍ ധോണിയുടെ ഭാര്യയാണ് സാക്ഷിയെങ്കില്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ  ഭാര്യയാണ് അനുഷ്‌ക ശര്‍മ. എന്നാല്‍ ആരാധകരില്‍ അധികമാര്‍ക്കും അറിയാത്ത ഇരുവരെയും സംബന്ധിക്കുന്ന ചില കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ഇരുവരും സഹപാഠികളായിരുന്നു എന്നാണ് പുറത്തു വരുന്ന ചിത്രങ്ങള്‍ തെളിയിക്കുന്നത്. അനുഷ്‌കയുടെ പിതാവ് കേണല്‍ അജയ് കുമാര്‍ ശര്‍മ ആര്‍മിയിലായിരുന്ന സമയത്ത് ഇവരുടെ കുടുംബത്തിന് അനുഷ്‌ക കുട്ടിയായിരിക്കുമ്പോള്‍ അടിക്കടി സ്ഥലം മാറേണ്ടി വന്നിരുന്നു. അസാമില്‍ ഇവര്‍ താമസിക്കുന്ന സമയത്ത് അനുഷ്‌ക മര്‍ഗരീതയിലെ സെന്റ്മേരീസ് സ്‌കൂളിലാണ് പഠിച്ചത്. സാക്ഷിയും ആ സമയം അവിടെയാണ് പഠിച്ചിരുന്നത്.

സ്‌കൂളിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത് നില്‍ക്കുമ്പോഴുള്ള ഇരുവരുടേയും ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. 2013ല്‍ അനുഷ്‌കയുമായുള്ള കൂടിച്ചേരലിനെ കുറിച്ച് സാക്ഷി പറഞ്ഞിരുന്നു. എവിടെയാണ് അനുഷ്‌ക താമസിച്ചിരുന്നത് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. ഞാന്‍ ആ സ്‌കൂളിലാണ് പഠിച്ചതെന്ന് അനുഷ്‌ക പറഞ്ഞു, ഞാനും അവിടെയാണ് പഠിച്ചതെന്ന് പറയുമ്പോഴാണ് ഇത് ഞങ്ങള്‍ക്ക് മനസിലാവുന്നതെന്നും സാക്ഷി പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍