UPDATES

സോഷ്യൽ വയർ

‘സംഘി ഡാ..’; കുമ്മനം തോറ്റാൽ തലമൊട്ടയടിക്കുമെന്ന വാക്ക് പാലിച്ച് സംവിധായകൻ അലി അക്ബർ

‘കേരളത്തിൽ ബിജെപി എത്രവോട്ട് അധികമായി നേടി എന്നതൊക്കെ നമുക്ക് വഴിയേ വിലയിരുത്താം. കമ്മികൾ തോറ്റതിൽ ആഹ്ലാദിക്കാം..’ – അലി അക്ബർ ഫേസ്ബുക്കിൽ കുറിച്ചു

തിരുവനന്തപുരത്ത് കുമ്മനം തോറ്റാൽ തലമൊട്ടയടിക്കുമെന്ന തനറെ പ്രഖ്യാപനം നടപ്പിലാക്കി സംവിധായകൻ അലി അക്ബർ. തിരുവനന്തപുരത്ത് കുമ്മനം തോറ്റാൽ തലമൊട്ടയടിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സംവിധായകൻ അക്ബർ അലിയുടെ വെല്ലുവിളി. തിരഞ്ഞെടുപ്പ് ഫലം വന്നത് മുതൽ നിരവധി പേരാണ് പഴയ വാക്ക് ഓർമ്മപ്പെടുത്തി രംഗത്തെത്തിയത്. പിന്നെ ഒട്ടും വൈകാതെ തന്നെ പറഞ്ഞ വാക്കുപാലിച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റും ഇട്ടു സംവിധായകൻ. ‘സംഘി ഡാ..’ എന്ന കുറിപ്പോടെ തലമൊട്ടയടിച്ച് മീശ പിരിച്ചുനിൽക്കുന്ന ചിത്രമാണ് സംവിധായകൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

‘പ്രിയ കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാർ തോൽപ്പിക്കുമെന്ന് കരുതിയിരുന്നില്ല, പറഞ്ഞ വാക്ക് പാലിക്കുന്നു മൊട്ടയടിച്ചു, എത്ര തന്തക്കുപിറന്നവൻ എന്ന്‌ ചോദിക്കുന്നവരോട് പറയാം ഒറ്റതന്തയ്ക്ക്, ഇതേപോലെ പലതും പലരും പറഞ്ഞിരുന്നു അവരോടും ചോദിക്കണം, എത്ര തന്തയ്ക്ക് പിറന്നവനെന്നു. കൂടെ നിന്നവരോടും, മോദിയെ വീണ്ടും തിരഞ്ഞെടുത്തവർക്കും നന്ദി, കേരളത്തിൽ ബിജെപി എത്രവോട്ട് അധികമായി നേടി എന്നതൊക്കെ നമുക്ക് വഴിയേ വിലയിരുത്താം. കമ്മികൾ തോറ്റതിൽ ആഹ്ലാദിക്കാം..’ – അലി അക്ബർ ഫേസ്ബുക്കിൽ കുറിച്ചു.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍