UPDATES

സോഷ്യൽ വയർ

‘അജു എനിക്ക് എന്നും സ്പെഷ്യൽ കഥാപാത്രമാണ്’; ബാംഗ്ലൂർ ഡേയ്സിന്റെ അഞ്ചാം വാർഷികത്തിൽ ദുൽഖർ സൽമാൻ

‘ചിത്രത്തിന്റെ പിറകിൽ പ്രവർത്തിച്ചവർക്കും ചിത്രം ഇഷ്ടപ്പെട്ടവർക്കും സ്നേഹം,’ – ഫെയ്സ്ബുക്ക് പോസ്റ്റിൽ ദുൽഖർ കുറിച്ചു

യുവ താരനിര ഒന്നിച്ച ബാംഗ്ലൂർ ഡേയ്‌സ് പ്രേക്ഷകർ ഏറ്റെടുത്തിട്ട് അഞ്ചു വർഷങ്ങൾ പിന്നിടുകയാണ്. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ പറഞ്ഞ സിനിമയുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് അഞ്ചാം വാർഷികത്തിൽ നടൻ ദുൽഖർ സൽമാൻ.

‘ബാംഗ്ലൂർ ഡേയ്സിന്റെ അഞ്ചു വർഷങ്ങൾ. അവിസ്മരണീയമായ ചിത്രങ്ങളിലൊന്ന്. മനോഹരമായ ഷൂട്ടിംഗ് അനുഭവം. അജു എനിക്ക് എന്നും സ്പെഷ്യൽ ആയ കഥാപാത്രമാണ്. ആ കഥാപാത്രത്തെ അവതരിപ്പിക്കാനായത് ഭാഗ്യമായി കരുതുന്നു.  ചിത്രത്തിന്റെ പിറകിൽ പ്രവർത്തിച്ചവർക്കും ചിത്രം ഇഷ്ടപ്പെട്ടവർക്കും സ്നേഹം,’ – ഫെയ്സ്ബുക്ക് പോസ്റ്റിൽ ദുൽഖർ കുറിച്ചു

അഞ്ജലി മേനോന്റെ സംവിധാനത്തിൽ ദുൽഖർ സൽമാൻ, നസ്രിയ, നിവിൻ പോളി, ഫഹദ് ഫാസിൽ, പാർവ്വതി, നിത്യമേനോൻ, ഇഷ തൽവാർ എന്നിവർ ഒന്നിച്ച ചിത്രം ബോക്സ് ഓഫീസിൽ വൻ ഹിറ്റായിരുന്നു. മികച്ച ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രം ഒരേ സമയം നിരൂപക പ്രശംസയും സ്വന്തമാക്കി. അൻവർ റഷീദും സോഫിയ പോളും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. പ്രവീണ, പാരിസ് ലക്ഷ്മി, വിജയരാഘവൻ, കൽപ്പന, രേഖ, മണിയൻ പിള്ള രാജു തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍