UPDATES

സോഷ്യൽ വയർ

വിനീത് ശ്രീനിവാസനൊപ്പം പൊളിച്ചടുക്കി ദുല്‍ഖറിന്റെ പാട്ടും ഡാന്‍സും/ വീഡിയോ

ദുബായ് ഗ്ലോബല്‍ വില്ലേജില്‍ നടന്ന പ്രവാസോത്സവത്തിന്റെ ഭാഗമായി നടന്ന സ്‌റ്റേജ് പ്രോഗ്രാമിലാണ് ദുല്‍ഖര്‍ സല്‍മാന്‍ സ്വയം മറന്നു പെര്‍ഫോം ചെയ്തത്

അഭിനയത്തിനു പുറമെ നിരവധി സിനിമകളില്‍ പാട്ടുകളും പാടിയിട്ടുളള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ പാടിയ പാട്ടുകളെല്ലാം ആരാധകര്‍ ഒന്നടങ്കം ഏറ്റെടുക്കുകയും ഹിറ്റായി മാറുകയും ചെയ്തിരുന്നു. ദുല്‍ഖറിന്റെ തന്നെ പല സിനിമകളിലും മറ്റു താരങ്ങളുടെ ചിത്രങ്ങളിലും നടന്‍ ഗാനങ്ങള്‍ ആലപിച്ചിരുന്നു.

മുന്‍പ് നിരവധി സ്‌റ്റേജ് ഷോകളിലും ദുല്‍ഖര്‍ തന്റെ തന്നെ പാട്ടുകളുമായി എത്തി. ഈ വീഡിയോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയും ചെയ്തിരുന്നു. വിനീത് ശ്രീനിവാസനൊപ്പം സ്റ്റേജില്‍ പൊളിച്ചടുക്കിയ ദുല്‍ഖറിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വിനീത് ശ്രീനിവാസനൊപ്പം പാട്ടു പാടിയതിനൊപ്പം അടിപൊളി ഡാന്‍സും കളിക്കുന്നുണ്ട് ദുല്‍ഖര്‍

ദുബായ് ഗ്ലോബല്‍ വില്ലേജില്‍ നടന്ന പ്രവാസോത്സവത്തിന്റെ ഭാഗമായി നടന്ന സ്‌റ്റേജ് പ്രോഗ്രാമിലാണ് ദുല്‍ഖര്‍ സല്‍മാന്‍ സ്വയം മറന്നു പെര്‍ഫോം ചെയ്തത്. മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്കയെ അടുത്ത കാലത്തൊന്നും ഇത്ര എനര്‍ജിയില്‍ കണ്ടിട്ടില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ വന്നത്. നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍