UPDATES

സോഷ്യൽ വയർ

‘ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോയ പോലീസുകാരുടെ സിനിമയാണ് ‘ഉണ്ട’ എന്നല്ലേ കേട്ടത്, എറങ്ങട്ടെ കാണണം’

സിനിമയുമായി ബന്ധപ്പെടുത്തി തിരഞ്ഞെടുപ്പ് ദിനത്തില്‍ രസകരമായ ഒരു പോസ്റ്റ് പങ്കു വെച്ചിരിക്കയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഹര്‍ഷാദ്.

മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉണ്ട. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന ചിത്രമാണ് ഉണ്ട. കേരളത്തില്‍ നിന്നും പത്തു പോലീസുകാര്‍ അടങ്ങുന്ന ടീമിനെ ഛത്തീസ്ഗഢിലെ നക്‌സല്‍ മേഖലയിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് അയയ്ക്കുന്ന കഥയാണ് ചിത്രം പറയുന്നത്. സിനിമയുമായി ബന്ധപ്പെടുത്തി തിരഞ്ഞെടുപ്പ് ദിനത്തില്‍ രസകരമായ ഒരു പോസ്റ്റ് പങ്കു വെച്ചിരിക്കയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഹര്‍ഷാദ്.

ഹര്‍ഷാദ്ന്റെ പോസ്റ്റ് ഇങ്ങനെ;

(ഇലക്ഷന്‍ ഡ്യൂട്ടി )
രാവിലെത്തന്നെ ഒരു പോലീസുകാരന്‍ ബൈക്കിന് കൈകാണിച്ചു. കൈയ്യില്‍ ഒരു പ്ലാസ്റ്റിക്ക് കവറൊക്കെയായി ആകെ മടുത്ത അവസ്ഥയിലാണയാള്‍. വഴിയിലുടനീളം അയാള്‍ സംസാരിച്ചോണ്ടിരിക്കയാണ്. ഇലക്ഷന്‍ ഡ്യൂട്ടിക്ക് വന്നതാണ്. കണ്ണൂര്‍ ഭാഗത്തെവിടെയോ ആണ് സ്ഥലം. സഹപ്രവര്‍ത്തകര്‍ക്കുള്ള പ്രഭാതഭക്ഷണം വാങ്ങിയുള്ള വരവാണ്.
‘സാധാരണ ഏതെങ്കിലും പാര്‍ട്ടിക്കാര് വാങ്ങിത്തരാറാണ് പതിവ്. ‘
എന്നിട്ടെന്തേ ഇപ്രാവശ്യം അവരൊന്നും ഇല്ലേ?
‘എല്ലാരും ഉണ്ടപ്പാ. പക്ഷേ ഓലൊന്നും മൈന്‍ഡ് ചെയ്യുന്നില്ല. പിന്നെ വെശപ്പല്ലേ. അതു കൊണ്ട് ഞാന്‍ തന്നെ വാങ്ങാന്ന് വിചാരിച്ചു.’
അവരൊക്കെ തെരക്കിലായതോണ്ടാവും.
ഉം.
പുള്ളിയെ ബൂത്തിലിറക്കിയ ശേഷം ഞാനോചിച്ചു ഇതുപോലെ ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോയ പോലീസുകാരുടെ സിനിമയാണ് ‘ഉണ്ട’ എന്നല്ലേ കേട്ടത്!
അതും അങ്ങ് ചത്തിസ്ഗഡില്‍…!
എറങ്ങട്ടെ കാണണം. ????

ഹര്‍ഷാദും ഖാലിദ് റഹ്മാനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടിക്കൊപ്പം ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. സംവിധായകന്‍ രഞ്ജിത്തും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആസിഫ് അലി, വിനയ് ഫോര്‍ട്ട്, സുധി കോപ്പ എന്നിവര്‍ അതിഥി താരങ്ങളായെത്തും. സജിത്ത് പുരുഷന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം പ്രശാന്ത് പിള്ള. മൂവി മില്‍, ജെമിനി സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍