UPDATES

സോഷ്യൽ വയർ

പൂച്ചകൾക്ക് അത്യാവശ്യം ഫ്രീഡവും പദവിയും നൽകുന്ന ഒരു പ്രത്യേക തരം മോഡേൺ നായർ ഫാമിലിയാണ് ഞങ്ങളുടേത്; വൈറലായി ‘ചുഞ്ചു നായർ’ ട്രോളുകൾ

പത്ര പരസ്യം വൈറലായതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ “ചുഞ്ചു നായർ” ട്രോളുകളും സജീവമായിരിക്കുകയാണ്.

ചുഞ്ചു നായര്‍ എന്ന പൂച്ചയുടെ ഒന്നാം ചരമ വാര്‍ഷിക പരസ്യമാണ് ഇന്നലെ രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ എഡിഷനില്‍ ആറാം പേജിലാണ് പരസ്യമുള്ളത്. ചുഞ്ചുവിന്റെ ചരമവാര്‍ഷികത്തിന്റെ പരസ്യം നല്‍കിയിരിക്കുന്ന മുംബൈ മലയാളികളാണ്. മോളൂട്ടി നിന്നെ ഞങ്ങള്‍ക്ക് വല്ലാതെ മിസ് ചെയ്യുന്നുവെന്ന് പറയുന്ന പരസ്യത്തില്‍ അമ്മ, അച്ഛന്‍, ചേച്ചിമാര്‍, ചേട്ടന്മാര്‍, സ്‌നേഹിക്കുന്ന എല്ലാവരും എന്നാണ് പറഞ്ഞിരിക്കുന്നത്.

പത്ര പരസ്യം വൈറലായതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ “‘ചുഞ്ചു നായർ” ട്രോളുകളും സജീവമായിരിക്കുകയാണ്.

“ചുഞ്ചു നായർ എന്ന വൻമരം വീണു. ഇനി ആര്?”


“പൂച്ചകൾക്ക് അത്യാവശ്യം ഫ്രീഡവും പദവിയും നൽകുന്ന ഒരു പ്രത്യേക തരം മോഡേൺ നായർ ഫാമിലിയാണ് ഞങ്ങളുടേത്”

എന്നിങ്ങനെ നിരവധി ട്രോളുകളാണ് പൂച്ചയുടെ ചരമ വാര്‍ഷിക പരസ്യവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. പൂച്ചയും പേരും വൈറലായതോടെ ജാതിയുടെ വാലുള്ള പൂച്ചകളുടെ ട്രോളുകളാണ് സജീവമായിരിക്കുന്നത്. 


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍