UPDATES

സോഷ്യൽ വയർ

‘ബെസർപ്പിന്റെ മണമുള്ള’ കിളിനക്കോട്ടെ യുവാക്കളെ ട്രോളി സോഷ്യൽ മീഡിയ

പെണ്‍കുട്ടികള്‍ ഫേസ്ബുക്ക് ലൈവ് വഴി  കിളിനക്കോട് വെളിച്ചമെത്താത്ത നാടാണെന്നും ഈ നാട്ടിലുള്ളവര്‍ ഇപ്പോഴും പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്നും പറഞ്ഞു.

മലപ്പുറം കിളിനക്കോട് സുഹൃത്തിന്റെ കല്യാണത്തിനെത്തിയ പെണ്‍കുട്ടികള്‍ക്കെതിരെ സദാചാര ആക്രമണം നടത്തിയ യുവാക്കള്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുകയാണ്. സുഹൃത്തിന്റെ കല്യാണത്തിന് ആണ്‍കുട്ടികളായ സഹപാഠികള്‍ക്ക് ഒപ്പം സെല്‍ഫി എടുക്കുകയും അവരുടെ വാഹനങ്ങളില്‍ തിരിച്ചു പോകാന്‍ ശ്രമിക്കുകയും ചെയ്യുന്നത് കണ്ട കുറച്ചു നാട്ടുകാര്‍ അവരെ വാഹനങ്ങളില്‍ നിന്ന് വലിച്ചിറക്കി നട്ടുച്ചക്ക് നടുറോട്ടിലൂടെ നടത്തിച്ചിരുന്നു.

ഇതിനെതിരെ പെണ്‍കുട്ടികള്‍ ഫേസ്ബുക്ക് ലൈവ് വഴി  കിളിനക്കോട് വെളിച്ചമെത്താത്ത നാടാണെന്നും ഈ നാട്ടിലുള്ളവര്‍ ഇപ്പോഴും പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്നും പറഞ്ഞു. ഇതിന് പിന്നാലെ ഫേസ്ബുക്ക് ലൈവിലൂടെ നാടിനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പെണ്‍കുട്ടികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അസഭ്യ വര്‍ഷവും സദാചാര ആക്രമണവും നടന്നു. പെണ്‍കുട്ടികള്‍ നടത്തിയ ഫേസ്ബുക്ക് ലൈവില്‍ നാടിനെയും നാട്ടിലെ യുവാക്കളേയും അധിക്ഷേപിച്ച് സംസാരിച്ചുവെന്നായിരുന്നു യുവാക്കള്‍ ഫേസ്ബുക്ക് ലൈവിലെത്തി ആരോപിച്ചത്. പെണ്‍കുട്ടികള്‍ക്കെതിരെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും രാത്രി വരെ കുട്ടികളെ സ്റ്റേഷനില്‍ എത്തിച്ച് നിര്‍ത്തിക്കുകയും ചെയ്തു.

ഈ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയ വിഷയം ഏറ്റെടുത്തത്. കിളിനക്കോട്ടെ സദാചാര വാദികള്‍ക്കെതിരെ ട്രോളാന്‍ ഫേസ്ബുക്ക് പേജും ഉടലെടുത്തു. ഗ്രൂപ്പിന് വന്‍ പ്രതികരണമാണ് ലഭിക്കുന്നത്.  ഗ്രൂപ്പില്‍ ഇതിനകം പതിനായിരത്തിലേറെ അംഗങ്ങളുണ്ട്.

ചില രസകരമായ ട്രോളുകൾ കാണാം:

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍