UPDATES

സോഷ്യൽ വയർ

‘ട്രൂകോളറിൽ നോക്കിയപ്പോൾ ഇന്ദ്രൻസ് എന്ന് കണ്ടു..’; നവാഗതസംവിധായകന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു

അന്ന് നമ്പർ ഒക്കെ പുള്ളി വാങ്ങിച്ചു വച്ചിരുന്നെങ്കിലും വിളിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല…

ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങള്‍ എന്ന ചിത്രം ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. സിനിമയ്ക്ക് ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് അവാര്‍ഡാണ് ലഭിച്ചത്. ഇന്ദ്രന്‍സാണ് സിനിമയിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുമോദങ്ങള്‍ക്കിടെ മറ്റൊരു ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാവുകയാണ്. അമല്‍ നൗഷാദ് എന്ന നവാഗതസംവിധായകന്‍ ഇന്ദ്രന്‍സിനെ കുറിച്ചെഴുതിയ പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

‘2 ആഴ്ച മുൻപ് പരിചയമില്ലാത്ത നമ്പറിൽ നിന്നൊരു കോൾ വന്നു. ട്രൂകോളറിൽ നോക്കിയപ്പോൾ ഇന്ദ്രൻസ് എന്ന് കണ്ടു.. പെട്ടെന്നു തിരിച്ചു വിളിച്ചപ്പോൾ അപ്പുറത്തു പരിചിതമായ ശബ്ദം, ‘അമൽ അല്ലേ, ഇന്ദ്രൻസ്’ ആണെന്ന് പറഞ്ഞപ്പോൾ, എന്ത് പറയണം എന്നറിയില്ലായിരുന്നു.. ഒരു 6-7 മാസം മുൻപ് പാലക്കാട് ഒരു സിനിമ സെറ്റിൽ ഞങ്ങളുടെ പ്രോജക്ട് പറയാൻ പോയതാണ് ഇന്ദ്രൻസ് ചേട്ടന്റെ അടുത്ത്. അന്ന് നമ്പർ ഒക്കെ പുള്ളി വാങ്ങിച്ചു വച്ചിരുന്നെങ്കിലും വിളിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല… കുറച്ചു സമയം വിശേഷങ്ങളൊക്കെ പറഞ്ഞു, ഫോൺ വയ്ക്കാൻ നേരം ഞാൻ ചേട്ടനോട് പറഞ്ഞു, ‘സോറി ചേട്ടാ അന്ന് പറഞ്ഞ പ്രോജക്ട്സിനു കുറച്ചു പ്രൊഡക്‌ഷൻ ഇഷ്യൂസ് ഉണ്ട് അതാ അപ്ഡേറ്റ് ചെയ്യാഞ്ഞതെന്നു’…

‘എടോ സിനിമ അല്ലേടോ, അതില്ലെങ്കിലും നിങ്ങളൊക്കെ ഇടക്ക് വിളിക്കണം നമ്മളൊക്കെ സുഹൃത്തുക്കൾ അല്ലേ, എറണാകുളത്തു വരുമ്പോൾ കാണാം’ എന്നും പറഞ്ഞാണ് വച്ചതു… അന്നു കണ്ടു സംസാരിച്ച ചില മണിക്കൂറുകളുടെ പരിചയത്തിൽ ഞങ്ങളെ ഓർത്തിരിക്കുന്ന, വിളിക്കാൻ മനസ്സുകാണിച്ച, ഞാൻ കണ്ടതിൽ വച്ച ഏറ്റവും നിഷ്കളങ്കനായ ഒരു മനുഷ്യൻ…. ഇന്ന് ലോകത്തിന്റെ നെറുകയിൽ നിൽക്കുമ്പോൾ അഭിമാനം തോന്നുന്നു….. ഒരുപാടു സന്തോഷവും…’–അമൽ കുറിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍