UPDATES

സോഷ്യൽ വയർ

അന്ന് മധുരരാജയിൽ ആൾക്കൂട്ടത്തിൽ ഒരാൾ; ഇന്ന് അവന് വേണ്ടി കയ്യടിക്കാനും കൂടെ നിന്ന് ഫോട്ടോ എടുക്കാനും ആളുകൾ

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത നസ്‌ലന്റെ സുഹൃത്തുക്കൾ പങ്കുവച്ച ഒരു ഫേസ്ബുക്ക് പോസ്റ്റാണ് എപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്

ഏറെ ആഘോഷങ്ങളോടെ തിയേറ്ററുകളിലെത്തിയെ മമ്മൂട്ടിയുടെ മാസ് ചിത്രം ‘മധുരരാജ’ തിയേറ്ററുകളിലെത്തിയപ്പോൾ അതിലൊരു ഫ്രെയിമിൽ തന്റെ മുഖം തെളിയുന്നതും നോക്കി നിന്ന ചെറുപ്പക്കാരൻ കൂട്ടുകാരെ കാണിക്കാനായി ആ ഫ്രെയിം ഫോട്ടോയിൽ പകർത്തി. ഇന്ന് ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലൂടെ തിയേറ്ററുകളിൽ ചിരി പടർത്തുകയാണ് അതേ ചെറുപ്പക്കാരൻ.

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത
നസ്‌ലന്റെ സുഹൃത്തുക്കൾ പങ്കുവച്ച ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

“അന്ന് മധുരരാജ റിലീസ് ആയപ്പോൾ ഒരു ഫ്രെയിമിൽ താനുണ്ടെന്നും പറഞ്ഞ് തിയേറ്ററിൽ വെച്ച് ഫോട്ടോ എടുത്ത് ഞങ്ങളെ ഒക്കെ കാണിച്ച അതേ നെസ്‌ലി, ഇന്ന് അവന് വേണ്ടി കയ്യടിക്കാനും കൂടെ നിന്ന് ഫോട്ടോ എടുക്കാനും വേണ്ടി കുറേ ആളുകളൊക്കെ വരുന്നത് കാണുമ്പോളൊക്കെയാണ് ‘തണ്ണീർമത്തൻ ദിനങ്ങളു’ടെ വിജയം ഏറെ പ്രിയപ്പെട്ടതായി മാറുന്നത്,”- സനലിന്റെ സുഹൃത്ത് വിഷ്ണു ദേവൻ ഫേസ്ബുക്കിൽ കുറിച്ചു

സിനിമ പിന്നിൽ നിന്നവനെ മുന്നിലും, മുന്നിൽ നിന്നവനെ പിന്നിലും എത്തിക്കുന്ന പ്രതിഭാസമാണ്. ആത്മവിശ്വാസത്തോടെയുള്ള പരിശ്രമങ്ങളാൽ മുന്നേറിയാൽ എന്നും മുന്നിൽ തന്നെ സ്ഥാനം പിടിക്കാം, പകരക്കാരനില്ലാതെ’ എന്നിങ്ങനെ ഒട്ടേറെ കമന്റുകളാണ് പോസ്റ്റിനു താഴെ വന്നിട്ടുള്ളത്.

മലയാള സിനിമയില്‍ ഈയടുത്തായി പ്ലസ് വണ്‍, പ്ലസ് ടു കാലഘട്ടം വിഷയമാക്കി നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ അവയിലൊന്നും കാണാത്ത റിയലിസ്റ്റിക്ക് അവതരണമാണ് ഈ കൊച്ചു ചിത്രത്തെ വേറിട്ട് നിര്‍ത്തുന്നത്. വിനീത് ശ്രീനിവാസന്‍, കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം മാത്യു, ഉദാഹരണം സുജാതയിലൂടെ ശ്രദ്ധേയയായി മാറിയ അനശ്വര എന്നിവരെ ഒഴിച്ചുനിര്‍ത്തിയാല്‍ ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായി ആദ്യാവസാനം ചിത്രത്തിലുള്ളത്.
ReadReview: നല്ല മധുരമുള്ള ‘തണ്ണീർ മത്തൻ’ ദിനങ്ങൾ

പ്ലസ്ടു വിദ്യാർത്ഥികളുടെ ജീവിതത്തിലെ പ്രണയവും വിശേഷങ്ങളുമെല്ലാം വിഷയമായി ഗിരീഷ് എ.ഡി ഒരുക്കിയ ‘തണ്ണീർമത്തൻ ദിനങ്ങൾ’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്.

Also Read:ജീവിതം എന്ന ടിക് ടോക് ‘മാർഗംകളി’; പുതിയ സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ ശ്രീജിത്ത് വിജയൻ / അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍