UPDATES

സോഷ്യൽ വയർ

തൊട്ടപ്പന്‍ കാണാന്‍ എത്തുന്നവരെ മറ്റു സിനിമ കാണാൻ നിർബന്ധിക്കുന്നു; യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നു

ചിത്രം മികച്ച അഭിപ്രായങ്ങൾ നെടുമ്പോഴും തീയേറ്ററിൽ ചിത്രം അവഗണിക്കപെടുകയാണെന്ന് പറയുകയാണ് പത്തനംതിട്ട സ്വദേശി കമല

വിനായകൻ ആദ്യമായി ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് തൊട്ടപ്പൻ. ഷാനവാസ് കെ ബാവക്കുട്ടിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം മികച്ച അഭിപ്രായങ്ങൾ നെടുമ്പോഴും തീയേറ്ററിൽ ചിത്രം അവഗണിക്കപെടുകയാണെന്ന് പറയുകയാണ് പത്തനംതിട്ട സ്വദേശി കമല. തൊട്ടപ്പന്‍ കാണാന്‍ എത്തുന്നവരെ തിയേറ്ററുകാര്‍ മറ്റ് സിനിമയ്ക്ക് ടിക്കറ്റ് എടുക്കാൻ നിർബന്ധിക്കുന്നു എന്നാണ്‌ കമല തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

തനിക്ക് മാത്രമല്ല, തന്റെ പരിചയത്തിലുള്ള മറ്റു പലരും ഈ സമാന അനുഭവം തന്നോട് പങ്ക് വെച്ചതായും, രണ്ടാം തവണയും തൊട്ടപ്പൻ കാണാൻ പത്തനംതിട്ട ഐശ്വര്യാ തീയേറ്ററിൽ എത്തിയപ്പോൾ മറ്റ് സിനിമകൾ കാണാൻ പറയുകയും തൊട്ടപ്പൻ പ്രദർശിപ്പിക്കുന്നില്ലന്ന് തീയേറ്റർ ജീവനക്കാർ പറഞ്ഞതായും കമല അഴിമുഖത്തോട് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കൂട്ടുകാരേ….വിനായകന്‍ അനൗണ്‍സ്‌മെന്റുകളില്ലാതെ ബാന്‍ഡ് ചെയ്യപ്പെടുന്നു എന്ന് സംശയിയ്ക്കുന്ന സാഹചര്യം ഇന്ന് എനിക്ക് ഉണ്ടായി. പത്തനംതിട്ട ജില്ലയിലെ ഐശ്വര്യാ തീയേറ്ററിന്റെ ( ട്രിനിറ്റി )ജീവനക്കാരുടെ (ഉടമയുടെയും ) വൃത്തികെട്ട സവര്‍ണ്ണ മനോഭാവത്തിന്റെ നേര്‍ക്കാഴ്ച്ച.

ഞായറാഴ്ച ഞാനും, കുടുംബവും തൊട്ടപ്പന്‍ കാണാന്‍ online ബുക്ക് ചെയ്യ്തു. സാധാരണ ഒരു സിനിമ ഓണ്‍ലൈന്‍ ബുക്ക് ചെയ്താല്‍ 5 മിനിറ്റിനുള്ളില്‍ റിസീവിഡ് മെസ്സേജ് വരും. ഇത്തവണ അതുണ്ടായില്ല. Net Problem എന്നേ കരുതിയുള്ളൂ.

ഇന്ന് ഞങ്ങള്‍ വീണ്ടും തിയേറ്ററിലേക്ക് 2.15 ന്റെ ഷോ കാണാന്‍ അവിടെ ചെന്നപ്പോള്‍ കളം വ്യക്തം. ആളില്ലാന്ന് കാരണം പറഞ്ഞ്. തൊട്ടപ്പന്‍ കാണാന്‍ ചെല്ലുന്നവരെ മറ്റു സിനിമയ്ക്ക് കയറ്റുന്നു. ടിക്കറ്റിന് നിന്ന എന്നോട് വൈറസ്, ചില്‍ഡ്രന്‍സ്, തമാശ ഇതില്‍ ഏതാ കാണണ്ടേന്ന്. തൊട്ടപ്പന്‍ മതീന്ന് പറഞ്ഞപ്പോള്‍ അതിന് ആളില്ലാന്ന്. തൊട്ടപ്പിനിലെങ്കില്‍ സിനിമ കാണുന്നില്ലാന്ന് പറഞ്ഞ് ഞങ്ങളിറങ്ങി. ഏകദേശം കാര്യം പിടികിട്ടി കാണുമല്ലോ..??

നിന്റെ സിനിമ കാണൂല്ലാന്ന് പറഞ്ഞപ്പോള്‍ അത് സാദാ പ്രേക്ഷകനെന്ന് കരുതിയ നമുക്ക് തെറ്റി. തിയേറ്ററിലിരിയ്ക്കുന്ന പുന്നാര മക്കളും, അതിന് മുകളിലിരിയ്ക്കുന്ന തൊട്ടപ്പന്‍മാരുടെയും കളിയുണ്ടിതിലെന്ന് മനസ്സിലായോ..?? മറ്റ് സമുദായത്തിലുള്ള ഇതിന്റെ അണിയറ പ്രവര്‍ത്തകരെയും ഈ പ്രതിസന്ധി ബാധിയ്ക്കുമെന്ന് അറിയാഞ്ഞല്ല. മകന്‍ ചത്താലും മരുമകളുടെ കണ്ണീരു കണ്ടാ മതീന്നുള്ള പുഴുങ്ങിയ ന്യായം കൊണ്ടാണ്.

ദളിതനായ വിനയകനെ വച്ച് ഇനി ഒരു പടം ചെയ്താല്‍ സിനിമയെ മൊത്തത്തില്‍ ബാധിയ്ക്കുമെന്ന് ധാരണ പരത്താനും ഇതുപകരിയ്ക്കുമല്ലോ. തീയേറ്ററുകാരന്‍ ഇമ്മാതിരി നെറികേടു കാണിയ്ക്കുമ്പോള്‍ വിനായകനെപ്പോലെയുള്ളവരെ വച്ച് ഇനി ഒരു പരീക്ഷണത്തിനും മുതിരില്ല. സംഗതികളുടെ പോക്ക് മനസ്സിലായല്ലോ. പത്തനംതിട്ടേലെ അവസ്ഥ ഇതാണ്. മറ്റുള്ള ജില്ലകളിലെന്താണോ ആവോ…?????

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍