UPDATES

സോഷ്യൽ വയർ

‘ഇന്നും ഇന്നലേമൊന്നും തുടങ്ങിയതല്ല.. പാർവതിയെ ഇനിയും വളരാനനുവദിച്ചൂടാ ബാൻ ചെയ്തേ പറ്റൂ’

നടി പാര്‍വതിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന ഓണ്‍ലൈന്‍ ആക്രമണത്തെ പരിസഹിച്ച് ആക്ഷേപഹാസ്യ രൂപത്തില്‍ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്

പാർവതി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉയരെ മികച്ച അഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുകയാണ്. ഒരു ചെറിയ ഇടവേളക്ക് ശേഷമാണു പാർവതി വീണ്ടും സിനിമയിൽ സജീവമായിരിക്കുന്നത്. ഈ സാഹചര്യത്തിൽ നടി പാര്‍വതിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന ഓണ്‍ലൈന്‍ ആക്രമണത്തെ പരിസഹിച്ച് ആക്ഷേപഹാസ്യ രൂപത്തില്‍ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

‘എന്തൊരഹമ്മതിയാണിത്? പെണ്ണ് ആണിനെക്കാള്‍ പുറകിലാണെന്ന് വിശ്വസിക്കുന്ന ആണുങ്ങള്‍ക്കുണ്ടാവുന്ന ഇന്‍ഫീരിയോറിറ്റി കോമ്പ്‌ളക്‌സിന് ആരു സമാധാനം പറയും?”. പാർവതിയെ ബാൻ ചെയ്യേണ്ട സമയം അതിക്രമിച്ചെന്നും എന്ത് അഹങ്കാരമാണ് അവർ കാണിക്കുന്നതെന്നും പറഞ്ഞ് തുടങ്ങുന്ന കുറിപ്പ് പക്ഷേ പാർവതിയെ വിമർശിക്കുന്നതല്ല, മറിച്ച് പരിഹാസരൂപേണ പാർവതിയെ വിമർശിക്കുന്നവരെ വിമർശിക്കുകയാണ് ഡോ.നെല്‍സണ്‍ ജോസഫ് എന്ന എഴുത്തുകാരൻ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഈ പാര്‍വതിയെ ബാന്‍ ചെയ്യണം

സത്യത്തില്‍ പാര്‍വതിയെ ഒക്കെ ബാന്‍ ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്തൊരഹങ്കാരമൊക്കെയാണ് അവര്‍ കാണിച്ചുകൊണ്ടിരിക്കുന്നത്?

ഇന്നും ഇന്നലേമൊന്നും തുടങ്ങിയതല്ല. . . പണ്ട് 2006ല്‍ നോട്ട്ബുക്കില്‍ അഭിനയിക്കുമ്പൊ പതിനെട്ട് വയസാണത്രേ. .

അപ്പന്റെയും അമ്മയുടെയും കയ്യീന്ന് കാശും വാങ്ങിച്ചോണ്ട് ഒരു ശരാശരി ആണ്‍കുട്ടിയായ ഞാന്‍ പോയി സിനിമ കാണുമ്പൊ എന്നേക്കാളും പ്രായം കുറഞ്ഞ പാര്‍വതി സ്വന്തമായിട്ട് കാശുണ്ടാക്കുന്നു.

എന്തൊരഹമ്മതിയാണിത്? പെണ്ണ് ആണിനെക്കാള്‍ പുറകിലാണെന്ന് വിശ്വസിക്കുന്ന ആണുങ്ങള്‍ക്കുണ്ടാവുന്ന ഇന്‍ഫീരിയോറിറ്റി കോമ്പ്‌ളക്‌സിന് ആരു സമാധാനം പറയും?

പിന്നിങ്ങോട്ട് തമിഴ്, മലയാളം സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങി. അത് ഞങ്ങള്‍ സഹിക്കും. . . ‘ കല്യാണം വരെ ‘ നടിമാരെ അഭിനയിക്കാന്‍ അനുവദിക്കുന്ന ഒരു പുരോഗമന ചിന്താഗതിയാണ് ഞങ്ങളുടേത്.

പിന്നെ അവാര്‍ഡുകള്‍. ഇന്റര്‍ന്നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ദേശീയ തലത്തിലുമൊക്കെ ഒരുപാട് അവാര്‍ഡ് വാങ്ങിച്ച പെണ്ണുങ്ങളെ അഭിനന്ദിക്കാനുള്ള മഹാമനസ്‌കതയും ഞങ്ങള്‍ക്കുണ്ട്.

പക്ഷേ എത്ര വല്യ നടനായാലും നടിയായാലും വിനയ കുനയത പ്രകടിപ്പിച്ചില്ലെങ്കില്‍ ഞങ്ങ സഹിക്കൂല. പ്രത്യേകിച്ച് പെണ്ണ്. . .സ്വന്തം അഭിപ്രായം പറയ്യേ, എന്താ കഥ വീടിന്റെ ഉമ്മറത്ത് പെണ്ണുങ്ങളു വന്ന് നിന്ന് അഭിപ്രായം പറയാറില്യാന്ന് അറിഞ്ഞൂടേ കുട്ട്യേ?

അതിനു വിരുദ്ധമായിട്ട് പ്രവര്‍ത്തിച്ചാ ഞങ്ങള് പൊങ്കാലയിടും. . .കലത്തില്‍ പായസമുണ്ടാക്കുമെന്നല്ല, വീട്ടുകാരെടെ പൈസകൊണ്ട് ചാര്‍ജ് ചെയ്ത നെറ്റ് വച്ച് നല്ല പുളിച്ച തെറിവിളിക്കും. . .വിളിച്ചിട്ട് മാപ്പ് പറഞ്ഞില്ലേല്‍ പിന്നേം വിളിക്കും. . .പൊറകേ നടന്ന് വിളിക്കും. കരയിക്കും. ഇപ്പഴും വിളിക്കുന്നൊണ്ട്. . .

പക്ഷേ ഇതെന്താ സംഭവം? കരയുന്നില്ലാന്ന് മാത്രമല്ല, സ്വന്തം ഫീല്‍ഡില്‍ കഴിവ് തെളിയിച്ചോണ്ടിരിക്കുന്നു… കയ്യടി വാങ്ങിക്കുന്നു

മുപ്പതു വയസായിട്ടും കെട്ടുന്നില്ല. ജാതിവാല്‍ വേണ്ടെന്ന് വയ്ക്കുന്നു. സ്വന്തം അഭിപ്രായം പറയുന്നു. പുസ്തകം വായിക്കുന്നു

ഇനിയും സഹിക്കാന്‍ പറ്റില്ല. . .

ഇവരെ ഇനിയും വളരാനനുവദിച്ചൂടാ. . .

ബാന്‍ ചെയ്‌തേ പറ്റൂ…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍