UPDATES

സോഷ്യൽ വയർ

ഫുള്‍ജാര്‍ കടയില്‍ സോഡാക്കുപ്പി കണ്ണില്‍ തറച്ച യുവാവിനെ സഹായിച്ച് അനുശ്രീ; താരത്തിന് നന്ദി പറഞ്ഞ് യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ്

കാഴ്ച വരെ നഷ്ടപ്പെടേണ്ട അപകടത്തില്‍ നിന്ന് അനുശ്രീയുടെ സമയോചിതമായ ഇടപെടലാണ് തന്നെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചതെന്നാണ് റംഷാദ് ബക്കര്‍ തന്റെ കുറിപ്പില്‍ പറയുന്നത്.

തന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ സഹായവുമായെത്തിയ നടി അനുശ്രീക്ക് നന്ദി അറിയിച്ച യുവാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. കാഴ്ച വരെ നഷ്ടപ്പെടേണ്ട അപകടത്തില്‍ നിന്ന് അനുശ്രീയുടെ സമയോചിതമായ ഇടപെടലാണ് തന്നെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചതെന്നാണ് റംഷാദ് ബക്കര്‍ തന്റെ കുറിപ്പില്‍ പറയുന്നത്.

റംഷാദ് നടത്തുന്ന ഫുള്‍ജാര്‍ കടയിൽ നദി അനുശ്രീ ഫുള്‍ജാര്‍ സോഡാ കുടിക്കാൻ എത്തിയ സമയത്താണ് യുവാവിന് അപകടം സംഭവിക്കുന്നത്. ഫുള്‍ജാര്‍ സോഡ ഉണ്ടാക്കുന്നതിനിടെ സോഡാക്കുപ്പികള്‍ കൂട്ടി അടിച്ചപ്പോൾ കുപ്പിയുടെ ചില്ല് റംഷാദിന്‍റെ കണ്ണില്‍ തറച്ചു കയറുകയായിരുന്നു. എന്നാൽ ഈ സാഹചര്യത്തിൽ അനുശ്രീയുടെ ഇടപെടലാണ് തന്റെ കാഴ്ച തിരികെ ലഭിക്കാൻ കാരണമായതെന്നും അദ്ദേഹമ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

അപകടം പറ്റിയ ശേഷം കുറച്ച് ദിവസം നല്ല ടെൻഷൻ ആയിരുന്നു അത് കൊണ്ട് പലരുടെയും കോൾ ഒന്നും എനിക്ക് എടുക്കാൻ സാധിച്ചിരുന്നില്ല,

ഏത് അപകട പ്രതിസന്ധി ഘട്ടങ്ങളിലും നമ്മുക്ക് അത് തരണം ചെയ്യാൻ സർവ്വേശ്വരൻ ഒരു സഹായിയേ തരും ഒരു രക്ഷകനായി എനിക്കും ഉണ്ടായി അതുപോലെ ഒരാൾ

ശനിയാഴ്ച്ച ഏകദേശം വൈക്കീട്ട് 5 മണി കഴിഞ്ഞു കാണും എന്റെ ഫോണിലേക്ക് പിങ്കിയുടെ കോൾ

“റംഷാദേ എവിടെയാ കുലുക്കി സർബ്ബത്തിന്റെ ഷോപ്പ് “

ഞാൻ ഷോപ്പ് പറഞ്ഞു കൊടുത്തു ഒരു അര മണിക്കൂറിന് ശേഷം ഷോപ്പിന്റെ ഫ്രണ്ടിൽ ഒരു കാർ വന്നു നിർത്തി അതിൽ നിന്ന് ആദ്യം ഇറങ്ങിയത് മലയാളത്തിലെ നമ്മുടെ നയിക അനുശ്രീ ഞാൻ ശരിക്കും ഞെട്ടിപ്പോയി.

തൊട്ടുപിന്നിൽ നിന്ന് പിങ്കിയും

” അനുവിന് ഫുൾജാർ സോഡ കുടിക്കണംന്ന് പറഞ്ഞു അതാ ഇങ്ങോട്ട് വന്നത്
പിന്നെ ഞങ്ങൾക്ക് എല്ലാവർക്കും ഫുൾജാർസോഡ എടുത്തോ “

അവർക്ക് ഫുൾജാർസോഡ എടുക്കുന്ന തിരക്കിൽ ഞാനും. അത് കുടിക്കുന്നത് ടിക്ക്ട്ടോക്ക് എടുക്കാനുള്ള തിരക്കിൽ അവരും.

സോഡ എടുക്കുന്ന തിരക്കിനിടയിൽ എന്റെ കയ്യബന്ധത്താൽ കുപ്പികൾ കുട്ടി അടിച്ചു പൊട്ടി അതിൽ നിന്ന് ചില്ല് കഷ്ണം എന്റെ മേൽ കൺപോളപൊളിഞ്ഞു കണ്ണിൽ കയറി.

എന്ത് ചെയ്യണം എന്നറിയാതെ ഞാൻ പതറിയ നിമിഷം.

“ഉടനെ തന്നെ അനുശ്രീ ഉറക്കെ പറയുന്നത് കേട്ടൂ ഉടനെ ആശുപത്രിയിലേക്ക് എത്തിക്കണം”

“ഒന്നും ഉണ്ടാകില്ല ഇപ്പം ഹോസ്പിറ്റൽ എത്തും “

കാറിൽ ഇരുന്ന് കരയുന്ന എന്നെ അനുശ്രീ ആശ്വാസിപ്പിക്കുന്നുണ്ടായിരുന്നു.

ഈ സമയം കൊണ്ട് തന്നെ കൊടുങ്ങല്ലൂർ ഉള്ള രണ്ട് ആശുപത്രികളും ഞങ്ങളെ കയ്യൊഴിഞ്ഞു.

കൊടുങ്ങല്ലൂരുള്ള കണ്ണാശുപത്രിയിൽ നിന്നാണേൽ അത്യാവശ്യം ഫസ്റ്റിയിടും അതിലുപരി ഒരു ലോഡ് ടെൻഷനും തന്ന് എത്രയും പെട്ടന്ന് അങ്കമാലിയിലേക്ക് എത്തിക്കൂ ഇതൊടെ അവരുടെ റോൾ പൂർണ്ണം.

അപ്പോഴെക്കും എന്റെ അനുജൻ എത്തി അവൻ അനുവിനോടും പിങ്കിയോടും പറഞ്ഞു അങ്കമാലിലേക്ക് ഞങ്ങൾ കൊണ്ട് പൊയ്ക്കൊളാന്ന്..

അനുപറഞ്ഞൂ
“വേണ്ട ഞങ്ങൾ എത്രയും പെട്ടന്ന് അങ്കമാലിയിൽ എത്തിക്കാം നിങ്ങൾ അങ്ങോട്ട് എത്തിയാൽ മതി” ഉടനെ തന്നെ വണ്ടി എടുത്തൂ.

അങ്കമാലി LFൽ എന്നെ എത്തിച്ചൂ.
എനിക്ക് വേണ്ട എല്ലാ കാര്യങ്ങളും അനുശ്രീ തന്നെ നേരിട്ട് ഇടപെട്ട് ഡോക്ടർമാരെ കൊണ്ട് ചെയ്യിക്കുന്നുണ്ടായിരുന്നൂ.

ടെസ്റ്റ് റിസൾട്ടൊക്കെ വരട്ടെ എന്നിട്ട്
ഇന്ന് രാത്രിയോ നാളെ പുലർച്ചക്കോ ആയി ഡോക്ടർ സർജ്ജറിക്ക് നിർദ്ദേശിച്ചൂ അത്യാഹിത വിഭാഗത്തിൽ നിന്നും എന്നെ വാർഡിലേക്ക് മാറ്റി അപ്പോഴേക്കും ഏകദേശം 10 മണി ആയിക്കാണും.

വിട്ടുകാരോട് പിങ്കി വന്ന് പറയുന്നത് കേട്ടൂ

“ഇതുവരെയുള്ള എല്ലാ ബില്ലും അനു അടച്ചിട്ടുണ്ട് പിന്നെ കുറച്ച് ക്യാഷ് അഡ്വാഡും അടച്ചിട്ടുണ്ട് എല്ലാ ബിലും മരുന്നും ഇതാ “

പിങ്കി എന്റെ അനുജനെ ഏൽപ്പിച്ചൂ.

ഇറങ്ങാൻ നേരം അനു എന്റെ അടുത്തുവന്നു പറഞ്ഞു ഒരു ടെൻഷനും വേണ്ട ഞങ്ങളൊക്കെ ഉണ്ട് എന്ത് ഉണ്ടെങ്കിലും വിളിക്കണേ നമ്പർ ഞാൻ കൊടുത്തിട്ടുണ്ട് .
അടൂത്ത ദിവസം ഞാൻ വരാട്ടോ എന്ന് പറഞ്ഞു ഇറങ്ങി

പിന്നീട് എന്റെ ഹോസ്പിറ്റലിലെ ഓരോ കാര്യങ്ങളും അനുജനോട് അനുശ്രീ അന്വേഷിക്കുന്നുണ്ടായിരുന്നൂ.

സർവ്വേശ്വരന്റെ കാരുണ്യത്താലും ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന എല്ലാവരുടെ പ്രാർത്ഥനയാലും ഞാൻ സുഖപ്പെട്ടു വരുന്നൂ.

ഇന്നലെ വൈക്കീട്ട് അനുവും പിങ്കിയും പിന്നെ ഡ്രൈവറുചേട്ടനും കോസ്റ്റും ബ്രോയും ഫ്രൂട്ട്സും ഒക്കെ വീണ്ടും വന്നിരുന്നൂ.

ഞാൻ സുഖമായി വരുന്നതറിഞ്ഞ് സന്തോഷത്തോടെയാ തിരിച്ച് പോയത്

പോകും വഴി അനുശ്രീ “പെട്ടന്ന് സുഖമായിട്ട് വേണം കുലുക്കി സർബ്ബത്തും ഫുൾജാറും എല്ലാം നമ്മുക്ക് സെറ്റാക്കണം ആ മുടങ്ങിപ്പോയ ഫുൾജാർ അവിടെ നിന്നും എനിക്ക് കുടിക്കണം ഞാൻ വരാം ട്ടോ”….

അനുശ്രീയുടെ ആ നേരത്തെ സമയോചിതമായ ഇടപെടലും സർവ്വേശ്വരന്റ
കരുണ്യവുമാണ് എന്റെ ചികിത്സപെട്ടന്നായത്.

ഒരു പക്ഷേ ചികിത്സ കിട്ടാൻ വൈകിയിരുന്നാൽ ചിലപ്പോൾ എന്റെ കാഴ്ച്ച തന്നെ നഷ്ടപ്പെട്ടേനെ…

ഒരു പാട് സ്നേഹവും നന്ദീയും അനുശ്രീ പിങ്കി...

കാത്തലിക്കും സിറിയയും വില്ലനായി; കാത്തലിക് സിറിയന്‍ ബാങ്ക് പേര് മാറ്റി, ഇനി സിഎസ്ബി ബാങ്ക് ലിമിറ്റഡ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍