UPDATES

സോഷ്യൽ വയർ

ബംഗളൂരുവിലെ മുസ്ലീം പള്ളിക്ക് പ്രധാനമന്ത്രി മോദിയുടെ പേരോ? എന്താണ് വസ്തുത?

2015ല്‍ നാശോന്മുഖമായിരുന്ന, ടാസ്‌കര്‍ റോഡിലെ പള്ളി പൊളിച്ചുമാറ്റി പുതിയത് സ്ഥാപിച്ചിരുന്നു. പുതിയ പള്ളിക്കെട്ടിടം കഴിഞ്ഞ മാസമാണ് ഉദ്ഘാടനം ചെയ്തത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി നരേന്ദ്ര മോദി രണ്ടാമതും അധികാരത്തിലെത്തിയ ശേഷം ബിജെപി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിക്കൊണ്ടിരിക്കുന്ന വ്യാപക പ്രചാരണം ബംഗളൂരുവില്‍ മോദിയുടെ പേരില്‍ ഒരു മുസ്ലീം പള്ളി സ്ഥാപിച്ചിരിക്കുന്നു എന്നാണ്. എന്നാല്‍ ഇത് വ്യാജ പ്രചാരണമാണ് എന്ന് വസ്തുതാന്വേഷണ വെബ് സൈറ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. ബംഗളൂരുവിലെ ടാസ്‌കര്‍ ടൗണ്‍ മേഖലയില്‍ മോദി മസ്ജിദ് എന്നൊരു പള്ളി ഉണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍ ശരിക്കും നരേന്ദ്ര മോദിയുടെ പേര് തന്നെയാണോ?

വാസ്തവത്തില്‍ ഇത് 170 വര്‍ഷം മുമ്പ് സ്ഥാപിച്ച പള്ളിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെങ്കില്‍ 69 വയസ് പ്രായമേ ഉള്ളൂ. മോദി പള്ളിക്ക് നരേന്ദ്ര മോദിയുമായി യാതൊരു ബന്ധവുമില്ല എന്ന് പള്ളി ഇമാം ഗുലാം റബ്ബാനി എന്‍ഡിടിവിയോട് പറഞ്ഞു. ഇരുപത് വര്‍ഷമായി ഇമാമാണ് ഗുലാം റബ്ബാനി.

ടാസ്‌കര്‍ ടൗണിലേത് മാത്രമല്ല, വേറെ രണ്ട് മോദി പള്ളികള്‍ കൂടിയുണ്ട് ബംഗളൂരുവില്‍. ടാന്നറി റോഡിന് സമീപമാണ് ഈ രണ്ട് മോദി പള്ളികള്‍. 1849 കാലത്ത് ടാസ്‌കര്‍ ഒരു ബ്രിട്ടീഷ് സൈനിക കേന്ദ്രമായിരുന്നു. ഈ പ്രദേശത്ത് മോദി അബ്ദുള്‍ ഗഫൂര്‍ എന്നൊരു ധനികനായ വ്യാപാരി താമസിച്ചിരുന്നു. മോദി അബ്ദുള്‍ ഗഫൂര്‍ ആണ് ഇവിടെ പള്ള സ്ഥാപിച്ചത് – പള്ളി കമ്മിറ്റി അംഗമായ ആസിഫ് മാക്കറി പറഞ്ഞു. മറ്റ് രണ്ട് മോദി പള്ളികളും സ്ഥാപിച്ചത് അബ്ദുള്‍ ഗഫൂറിന്റെ കുടുംബക്കാര്‍ തന്നെ.

2015ല്‍ നാശോന്മുഖമായിരുന്ന, ടാസ്‌കര്‍ റോഡിലെ പള്ളി പൊളിച്ചുമാറ്റി പുതിയത് സ്ഥാപിച്ചിരുന്നു. പുതിയ പള്ളിക്കെട്ടിടം കഴിഞ്ഞ മാസമാണ് ഉദ്ഘാടനം ചെയ്തത്. ഏതാണ്ട് മോദിയുടെ സത്യപ്രതിജ്ഞയോടടുത്ത്. ഇതാണ് ബിജെപി പ്രവര്‍ത്തകരുടെ പ്രചാരണത്തിന് പിന്നില്‍ കര്‍ണാടക സ്റ്റേറ്റ് വഖഫ് ബോര്‍ഡിന് കീഴിലാണ് ഈ മോദി പള്ളി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍