UPDATES

സോഷ്യൽ വയർ

തിരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റ സി.പി.എംകാരന്റെ ഒന്നേകാല്‍ ലക്ഷം കെ.എസ്.യു പ്രവർത്തകന്റെ ചികിത്സയ്ക്ക്

പരസ്പരം കണ്ടിട്ടില്ലാത്ത പ്രവാസികളായ നിയാസ് മലബാറി, ബഷീര്‍ എടപ്പാൾ, അഷ്‌കര്‍ കെ.എ
എന്ന മൂന്ന് പേരുടെ നന്മയുടെ കഥയാണ് ഫേസ്ബുക്കിലൂടെ ചർച്ചയാകുന്നത്

തിരഞ്ഞെടുപ്പ് കാലത്തെ പന്തയംവെക്കലുകൾ എല്ലാം തന്നെ പതിവ് കാഴ്ച്ചയാണ്. എന്നാല്‍ വ്യത്യസ്തമായ ഒരു പന്തയത്തിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. പന്തയ തുക ചികിത്സസഹായമായി കൈമാറിയ കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം.

പന്തയത്തില്‍ തോറ്റ സി.പി.എംകാരന്റെ പന്തയത്തുകയായ ഒന്നേകാല്‍ ലക്ഷം കെ.എസ്.യുകാരന്റെ ചികിത്സയ്ക്ക് കൈമാറിയ കാര്യമാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. പരസ്പരം കണ്ടിട്ടില്ലാത്ത പ്രവാസികളായ നിയാസ് മലബാറി, ബഷീര്‍ എടപ്പാൾ, അഷ്‌കര്‍ കെ.എ
എന്ന മൂന്ന് പേരുടെ നന്മയുടെ കഥയാണ് ഫേസ്ബുക്കിലൂടെ ചർച്ചയാകുന്നത്.

വടകരയില്‍ ജയരാജന്‍ തോല്‍ക്കുമെന്ന് ബഷീര്‍ എടപ്പാള്‍ അവകാശപെട്ടപ്പോൾ സി.പി.എം അനുഭാവിയായ അഷ്‌കര്‍ കെ.എ അംഗീകരിക്കാതെ ഒരു ലക്ഷം രൂപയ്ക്ക് പന്തയം വെച്ചു. എന്നാൽ കാസര്‍കോട് ഉണ്ണിത്താന്‍ ജയിക്കുമെന്ന് പറഞ്ഞ നിയാസ് മലബാറിയോട് അഷ്‌കര്‍ 25,000 രൂപക്കായിരുന്നു പന്തയം വെച്ചിരുന്നത് .

എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ജയരാജന്‍ തോല്‍ക്കുകയും ഉണ്ണിത്താന്‍ ജയിക്കുകയും ചെയ്‌തു. അഷ്‌കര്‍ കെ.എ രണ്ട് ബെറ്റിലും തോറ്റു. പണം കൈമാറാന്‍ അഷ്‌കര്‍ തയ്യാറായി. എന്നാൽ ഈ തുക കെ.എസ്.യു പ്രവര്‍ത്തകന്‍ റാഫി പെരിങ്ങാലയുടെ ചികിത്സയ്ക്കായി നല്‍കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.

നിയാസ് മലബാറി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. ഇതേ തുടർന്ന് വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിൽ ഉള്ള നിരവധി പേരാണ് ഈ സംഘത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത് .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

വടകരയില്‍ ജയരാജന്‍ തോല്‍ക്കുമെന്ന് Basheer Edappal

ജയിക്കും,ബെറ്റിനുണ്ടോ എന്ന് Ashkar KA

എന്നാ ആയിക്കോട്ടെ 1 ലക്ഷം രൂപക്ക് ബെറ്റ്

********

കാസര്‍കോഡ്‌ ഉണ്ണിത്താന്‍ ജയിക്കുമെന്ന് ഞാന്‍

ജയിക്കില്ല, ബെറ്റിനുണ്ടോ എന്ന് പിന്നെയും അഷ്‌കര്‍

എന്നാ ആയിക്കോട്ടെ ഒരു 25000 രൂപക്ക് ബെറ്റ്

രണ്ട് ബെറ്റിലും തോറ്റ അഷ്‌കര്‍ വാക്ക് പാലിച്ചിരിക്കുന്നു. ഞങ്ങള്‍ പറഞ്ഞതനുസരിച്ച് 125000 (ഒരു
ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ) വൃക്ക മാറ്റിവെക്കലിന് വിധേയനാകുന്ന KSU പ്രവര്‍ത്തകന്‍ റാഫി പെരിങ്ങാല യുടെ അക്കൗന്റിലേക്ക് അയച്ചിട്ടുണ്ട് (ആദ്യ കമന്റിലുണ്ട്)

ഇനിയും എട്ട് ലക്ഷത്തോളം രൂപ ആവശ്യമുണ്ട്.ഒരു ആയിരം രൂപ ഇടാന്‍ പറ്റുന്നവര്‍ ദയവ് ചെയ്ത് കമന്റ് ബോക്‌സിലേക്ക് വരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍