UPDATES

സോഷ്യൽ വയർ

ഗൗതം ഗംഭീറിന്റെ ട്വീറ്റില്‍ ഡല്‍ഹിയില്‍ ഭിക്ഷ യാചിച്ച മലയാളി വിമുക്തഭടന് നീതി

മുന്‍ സൈനികന്റെ ചികില്‍സാച്ചെലവുകള്‍ ഏറ്റെടുക്കാമെന്നു രാജ്യ സൈനിക് ബോര്‍ഡ് അധികൃതര്‍ ഗംഭീറിനെ അറിയിച്ചു.

കായംകുളം സ്വദേശിയായ വിമുക്തഭടനു തുണയായി ക്രിക്കറ്റ് താരം ഗൗതംഗംഭീര്‍. കൊണാട്ട്‌പ്ലേസില്‍ ഭിക്ഷ യാചിച്ച വിമുക്തഭടനു സഹാകമായത് താരത്തിന്റെ ട്വീറ്റായിരുന്നു. പ്രതിരോധമന്ത്രി നിര്‍മല സീതാരാമനെയും ഉന്നത സൈനികഉദ്യോഗസ്ഥരെയും ടാഗ് ചെയ്തുള്ള ഗൗതം ഗംഭീറിന്റെ ട്വീറ്റിനു താമസിയാതെ ഫലമുണ്ടായി.

മുന്‍ സൈനികന്റെ ചികില്‍സാച്ചെലവുകള്‍ ഏറ്റെടുക്കാമെന്നു രാജ്യ സൈനിക് ബോര്‍ഡ് അധികൃതര്‍ ഗംഭീറിനെ അറിയിച്ചു. ഇക്കാര്യം ഗംഭീര്‍ തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു. ഇന്ത്യ പാക് യുദ്ധങ്ങളില്‍ പങ്കെടുത്ത വിമുക്ത ഭടന്‍ പീതാബരനാണു പ്ലക്കാര്‍ഡുമായി കൊണാട്ട്‌പ്ലേസില്‍ ഭിക്ഷ യാചിച്ചത്. ഇതു നേരിട്ടു കണ്ട ഗൗതം ഗംഭീര്‍, ചിത്രം സഹിതം പീതാംബരന്റെ നിസ്സഹായവസ്ഥ ചൂണ്ടിക്കാട്ടിയാണു ട്വീറ്റ് ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍