UPDATES

സോഷ്യൽ വയർ

എക്‌സ് എവിടെ എന്ന ചോദ്യം; ‘പോയി താങ്കളുടെ അച്ഛനോട് ചോദിക്കൂ’വെന്ന് ഗോപി സുന്ദര്‍

മഞ്ഞപ്പത്രങ്ങള്‍ക്ക് എന്നെ കാമുകിയെന്നോ കുലസ്ത്രീയെന്നോ വിളിക്കാം.. ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവള്‍ എന്നും വിളിക്കാം..

ഗോപി സുന്ദറിനേയും അഭയയേയും ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിച്ചു തുടങ്ങിയിട്ട് കുറച്ച് കാലങ്ങളായിരുന്നു. എന്നാൽ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് അഭയ തന്നെ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. 2008 മുതല്‍ താനൊരു വിവാഹിതനുമായി പ്രണയത്തിലാണെന്ന് അഭയ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. പ്രണയദിനത്തോടനുബന്ധിച്ച് ഗോപി സുന്ദറിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു അഭയയുടെ പോസ്റ്റ്.

ഈ സാഹചര്യത്തിലാണ് ഗായിക അഭയ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്
പരിഹാസവുമായി വന്നയാള്‍ക്ക് മറുപടിയുമായി ഗോപി സുന്ദര്‍ എത്തിയത്. ഒരു ജീവിതം എന്ന അടിക്കുറിപ്പോടെയാണ് ഗോപി സുന്ദര്‍ അഭയയ്ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.

എവിടെയാണ് നിങ്ങളുടെ എക്‌സ് എന്ന ചോദ്യവുമായി ഒരാള്‍ വന്നത്. അത് തീര്‍ത്തും നിങ്ങളെ ബാധിക്കുന്ന കാര്യമേയല്ല എന്ന് പറഞ്ഞ ഗോപി സുന്ദര്‍ ഇനിയും സംശയം മാറിയില്ലെങ്കില്‍ ഇതേ ചോദ്യം ആദ്യം പോയി താങ്കളുടെ അച്ഛനോട് ചോദിക്കൂ എന്നാണ് മറുപടി നല്‍കിയത്.

 

ഗോപി സുന്ദർന്റെ പോസ്റ്റ് ഇങ്ങനെ;
2008 മുതല്‍ 2019 വരെ.. ഞങ്ങളൊന്നിച്ച് പൊതുയിടങ്ങളില്‍ ഒരുപാടു തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ഞാനെന്റെ പ്രണയത്തെക്കുറിച്ച് പുറത്തു പറഞ്ഞിരുന്നില്ല. അതെ, ഞാനൊരു വിവാഹിതനുമായി പ്രണയത്തിലാണ്.. നിയമപരമായി വിവാഹിതനായ ആ വ്യക്തിയുമായും ഞാനും എട്ടു വര്‍ഷമായി ഒരുമിച്ചു ജീവിക്കുകയാണ്.

ഞാന്‍ മുമ്പു വിവാഹം കഴിച്ചിട്ടില്ല, ഞങ്ങള്‍ തമ്മില്‍ 12 വയസ്സോളം പ്രായവ്യത്യാസമുണ്ട്. അതെ അദ്ദേഹത്തിനു മുമ്പില്‍ ഞാന്‍ തീരെ ചെറുതാണ്.. ഞങ്ങള്‍ തമ്മില്‍ ഒരുപാടു വ്യത്യാസങ്ങളുണ്ടെങ്കിലും സന്തോഷത്തോടെ ഒന്നിച്ചു ജീവിക്കുന്നു.. മഞ്ഞപ്പത്രങ്ങള്‍ക്ക് എന്നെ കാമുകിയെന്നോ കുലസ്ത്രീയെന്നോ വിളിക്കാം.. ഒരു കുടുംബത്തിന്റെ പേരു ചീത്തയാക്കിയവള്‍ എന്നും വിളിക്കാം..

ഒളിച്ചോട്ടങ്ങള്‍ മടുത്തു.. ഇനി പേടിക്കാന്‍ വയ്യ.. അതു കൊണ്ട് ഈ വിധി എന്റെ പേജിലും ഗോപി സുന്ദറിന്റെ ഔദ്യോഗിക പേജിലും പോസ്റ്റു ചെയ്തിട്ടുണ്ട്. ഇവിടെ പോസ്റ്റ് ചെയ്യപ്പെടാന്‍ പോകുന്ന പൊങ്കാലകള്‍ക്ക് സ്വാഗതം.. എന്തായാലും ആറ്റുകാല്‍ പൊങ്കാലയല്ലേ.. എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍