UPDATES

സോഷ്യൽ വയർ

അന്ന് ‘അവതാറി’ന്‌ പേരിട്ടത് താനെന്ന് നടൻ ഗോവിന്ദ: ഏറ്റെടുത്ത് സോഷ്യൽമീഡിയ; ട്വിറ്ററില്‍ ട്രോള്‍മഴ

ശരീരത്തിൽ നീല പെയിന്റ് അടിക്കാൻ താൽപര്യം ഇല്ലാത്തതിനാല്‍ തനിക്കു ലഭിച്ച കഥാപാത്രം വേണ്ടെന്നു വയ്ക്കുകയായിരുന്നു എന്നായിരുന്നു താരത്തിന്റെ പ്രതികരണം

ഒട്ടേറെ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറിയ നടനാണ് ഗോവിന്ദ. എന്നാൽ അവതാർ സിനിമയ്ക്കു പേരു നിർദേശിച്ചതു താനാണെന്ന നടന്‍ ഗോവിന്ദയുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ ചർച്ചയാകുന്നത്. സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യാന്‍ ക്ഷണിച്ചെങ്കിലും താനത് നിരസിക്കുകയായിരുന്നുവെന്നും ഇന്ത്യാ ടിവിയുടെ ‘ആപ് കീ അദാലത്ത്’ എന്ന ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കവെ ഗോവിന്ദ പറഞ്ഞു. ശരീരത്തിൽ നീല പെയിന്റ് അടിക്കാൻ താൽപര്യം ഇല്ലാത്തതിനാല്‍ തനിക്കു ലഭിച്ച കഥാപാത്രം വേണ്ടെന്നു വയ്ക്കുകയായിരുന്നു എന്നായിരുന്നു താരത്തിന്റെ പ്രതികരണം .അതേസമയം ഗോവിന്ദയുടെ ‘വെളിപ്പെടുത്തലി’ല്‍ ട്രോളുകളിലൂടെയാണ് ട്വിറ്ററില്‍ സിനിമാപ്രേമികള്‍ പ്രതികരിച്ചിരിക്കുന്നത്.

‘അവതാര്‍ എന്ന പേരിട്ടത് ഞാനാണ്. ഒരു വലിയ വിജയചിത്രമായി അത്. ജെയിംസ് കാമറൂണിനോട് അന്നേ ഞാനത് പറഞ്ഞിരുന്നു, ചിത്രം വലിയ വിജയമായിരുന്നെന്ന്. എന്നാല്‍ ഈ പ്രോജക്ട് പൂര്‍ത്തിയാക്കാന്‍ ഏഴ് വര്‍ഷമെടുക്കുമെന്നും ജെയിംസ് കാമറൂണിനോട് ഞാനന്ന് പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹമപ്പോള്‍ ദേഷ്യപ്പെട്ടു. എങ്ങനെയാണ് നിങ്ങള്‍ക്ക് അങ്ങനെ പറയാനാവുക എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. ഏറെക്കുറെ അസാധ്യമായ കാര്യമാണ് താങ്കള്‍ ശ്രമിക്കുന്നതെന്നായിരുന്നു അദ്ദേഹത്തോടുള്ള എന്റെ മറുപടി’, ഗോവിന്ദ പറയുന്നു.


മീമുകളും കമന്റുകളും ഫോട്ടോഷോപ്പുകളും പ്രവഹിക്കുകയാണ്. നീല പെയിന്റടിച്ച അവതാർ ഗേവിന്ദയും സൂപ്പര്‍മാന്‍ ഗോവിന്ദയും സോഷ്യൽ ലോകത്ത് തരംഗമാണ്.

ഇതെല്ലാം അറിയുമ്പോൾ ഗോവിന്ദ ആരാണ് എന്നു ജെയിംസ് കാമറൂൺ ചോദിക്കാതിരുന്നാൽ മതി എന്നാണ് ചിലരുടെ കമന്റ്. ഡിസിയുടെയും മാർവലിന്റെയും ചിത്രങ്ങളിൽ ഗോവിന്ദ പ്രത്യക്ഷപ്പെടുന്ന കാലം വിദൂരമല്ല എന്നും ചിലർ പറയുന്നു. ഗോവിന്ദ ‘തള്ളുക’യാണ് എന്നാണ് ട്രോളന്മാർ പറയുന്നത്.

എന്നാൽ ട്രോളുകൾ ചർച്ചയാകുന്നതിനിടയിൽ മറ്റൊരു വാർത്തയാണ് ആരാധകരെ ഞെട്ടിച്ചത്.വിചിത്രമായ രീതിയിൽ ഗോവിന്ദ പെരുമാറാൻ തുടങ്ങിയിരുന്നെന്നും. ഗോവിന്ദയ്ക്ക് മാനസികപ്രശ്നമുള്ളതായും ചികിത്സ ആവശ്യമാണെന്നും ഉള്ള വെളിപ്പെടുത്തലുമായാണ് ഗോവിന്ദയുടെ സുഹൃത്തുക്കൾ രംഗത്തെത്തിയത്.


ഇതിന് മുൻപും പല വലിയ പ്രോജക്ടുകളും താൻ ഒഴിവാക്കിയതായി ഗോവിന്ദ പറഞ്ഞതായി സുഹൃത്തുക്കൾ പറയുന്നു. അഭിമുഖത്തിൽ അവതാറിനെക്കുറിച്ച് പറഞ്ഞതോടെയാണ് വീണ്ടും മാനസികാരോഗ്യത്തെക്കുറിച്ചുള്ള ആശങ്ക ഉയർന്നതെന്നും സുഹൃത്തുക്കൾ പറഞ്ഞു. ഈ പ്രശ്നം അദ്ദേഹത്തിന്റെ ചിത്രങ്ങളേയും ബാധിക്കുന്നുണ്ട്. അവസാന ചിത്രം രംഗീല രാജ ഏറ്റെടുക്കാന്‍ ഒരുപാട് വിതരണക്കാര്‍ തയാറായില്ല. കാരണം അദ്ദേഹം അവരോട് വഴക്കിടുകയും ചീത്തവിളിക്കുകയും ചെയ്തിട്ടുണ്ടെന്നും സുഹൃത്തുക്കൾ വെളിപ്പെടുത്തി.

ReadMore: ജീവിതം എന്ന ടിക് ടോക് ‘മാർഗംകളി’; പുതിയ സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ ശ്രീജിത്ത് വിജയൻ / അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍