UPDATES

സോഷ്യൽ വയർ

മോദിക്കും അമിത്ഷായ്ക്കുമെതിരെ അസഭ്യവീഡിയോ; ഹാർഡ് കൗറിന്റെ ട്വിറ്റർ അക്കൗണ്ട് റദ്ദാക്കി

നേരത്തെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും ആര്‍ എസ് എസ് മേധാവി ഭാഗവതിനെതിരെയും പ്രസ്താവനകള്‍ നടത്തിയതിന് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ അപമാനകരമായ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ ഗായികയും റാപ്പറുമായ ഹാര്‍ഡ് കൗറിന്റെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തു.

ഹാർഡ് കൗർ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് പ്രധാനമന്ത്രിയെയും അഭ്യന്തരമന്ത്രിയെയും അസഭ്യം പറഞ്ഞത്. ഖലിസ്താൻ അനുകൂലികൾക്കൊപ്പം നിന്നുകൊണ്ടായിരുന്നു ഹാർഡ് കൗറിന്റെ വീഡിയോ.


ഇതാദ്യമായല്ല ഹാര്‍ഡ് കൗര്‍ രാഷ്ട്രീയക്കാര്‍ക്കെതിരെ രംഗത്തെത്തുന്നത്. നേരത്തെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും ആര്‍ എസ് എസ് മേധാവി ഭാഗവതിനെതിരെയും പ്രസ്താവനകള്‍ നടത്തിയതിന് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. മോഹൻ ഭാഗവതിനൊപ്പം നിൽക്കുന്ന ചിത്രത്തിനൊപ്പം കുറിച്ച വരികളാണ് വിവാദമായത്. ഭ്രാഹ്മണിക്കൽ കാസ്റ്റസ് സിസ്റ്റത്തിനെതിരെയായിരുന്നു മാഹാത്മാ ഗാന്ധിയും മഹാവീറും പൊരുതിയിരുന്നതെന്നും നിങ്ങളൊരു രാജ്യസ്‌നേഹി അല്ലെന്നുമായിരുന്നു ഹാർഡ് കൗർ ചിത്രത്തിനൊപ്പം ട്വിറ്ററിൽ കുറിച്ചത്.

ALSO READ: ബ്യൂറോക്രസി വീണുപോകുന്നിടത്ത് ജനങ്ങള്‍ തെരഞ്ഞെടുത്തവര്‍ മുന്നോട്ടു വരുന്നത് ഇങ്ങനെയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍