UPDATES

സോഷ്യൽ വയർ

ആ കച്ചവട ബുദ്ധിക്ക് കൈയ്യടിച്ചേ പറ്റു; കൃത്യമായി അളന്നു മുറിച്ചുള്ള ആസിഡ് ആക്രമണം എത്ര മനോഹരം: ‘ഉയരെ’യെ വിമർശിച്ച് ഹരീഷ് പേരടി

‘സൗന്ദര്യമല്ല കഴിവാണ് പ്രധാനം എന്ന് പറയുന്ന സിനിമയിൽ പോലും നായികയുടെ സൗന്ദര്യം നിലനിർത്താനുള്ള കച്ചവട ബുദ്ധിക്ക് മുന്നിൽ കൈയടിച്ചേ പറ്റൂ’

മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി തീയേറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രമാണ് ഉയരെ. നവാഗതനായ മനു അശോകന്റെ സംവിധാനത്തിൽ പാർവതി തിരുവോത്ത് മുഖ്യ കഥാപത്രത്തെ അവതരിപ്പിച്ച ചിത്രത്തെ വിമർശിച്ച് നടൻ ഹരീഷ് പേരടി. സൗന്ദര്യമല്ല കഴിവാണ് പ്രധാനം എന്ന് പറയുന്ന സിനിമയിൽ പോലും നായികയുടെ സൗന്ദര്യം നിലനിർത്താനുള്ള കച്ചവട ബുദ്ധിക്ക് മുന്നിൽ കൈയടിച്ചേ പറ്റൂ എന്നും ഇടതു ഭാഗവും വലതു ഭാഗവും കൃത്യമായി അളന്നു മുറിച്ചുള്ള ആസിഡ് ആക്രമണം എത്ര മനോഹരമാണെന്നും ഹരീഷ് പേരടി പരിഹസിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

ആസിഡ് ആക്രമണത്തിനു ശേഷവും നായികയെ കാണാൻ നല്ല ഭംഗിയുണ്ട്… എന്നാൽ ആ സിനിമയിലെ തന്നെ ആസിഡ് ആക്രമണ അതിജീവന കേന്ദ്രത്തിലെ മറ്റു പെൺകുട്ടികൾക്കൊന്നും ആ ഭംഗിയില്ലാ.. (ജീവിത യാഥാർത്ഥ്യങ്ങളാണെന്ന് തോന്നുന്നു.)… സൗന്ദര്യം ഒന്നുമല്ലാ കഴിവാണ് പ്രധാനം എന്ന് പറയുന്ന സിനിമയിൽ പോലും നായികയുടെ സൗന്ദര്യം നിലനിർത്താനുള്ള ആ കച്ചവട ബുദ്ധിക്കു മുന്നിൽ കൈയ്യടിച്ചേ പറ്റു…. ഇടതു ഭാഗവും വലതു ഭാഗവും കൃത്യമായി അളന്നു മുറിച്ചുള്ള ആസിഡ് ആക്രമണം… എത്ര മനോഹരമാണത്.. (ഇതൊക്കെ കാണുമ്പോഴാണ് സങ്കേതികത ഇത്രയൊന്നും വളരാത്ത കാലത്തുള്ള സൂര്യമാനസത്തിന്റെ സംവിധായകൻ വിജി തമ്പി സാറിനൊരു ഉമ്മ കൊടുക്കാൻ തോന്നുന്നത്)..ഇത്തരം സിനിമകൾ ഒരു പാട് ഫെസ്റ്റിവലുകൾ ഇനിയും കയറി ഇറങ്ങുതോറും നല്ല ആസിഡ് ഏറുക്കാരെ തേടി പുറം രജ്യങ്ങളിൽ നിന്ന് ആളു വരുമോ എന്നാണെന്റെ പേടി….

Also Read: ആമസോണ്‍ മഴക്കാടുകൾ കത്തിയെരിയുമ്പോള്‍ എന്തുകൊണ്ട് ഒരു മാധ്യമം പോലും മിണ്ടുന്നില്ല?: ലിയനാര്‍ഡോ ഡികാപ്രിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍