UPDATES

സോഷ്യൽ വയർ

‘അത് സാധരണക്കാരായ എല്ലാ മനുഷ്യരുടെയും ചോദ്യമാണ്’; ശ്രീനിവാസന് പിന്തുണയുമായി ഹരീഷ് പേരടി

സിനിമയിലെ സ്ത്രീവിരുദ്ധ കഥാപാത്രങ്ങൾക്ക് കാരണമാകുന്ന സമൂഹത്തിലെ സ്ത്രി വിരുദ്ധതയോട് ഒരക്ഷരം ഉരിയാടാൻ ധൈര്യം കാണിക്കാത്ത ഡബ്ല്യൂസിസിയുടെ ലക്ഷ്യം എന്താണെന്ന് എനിക്ക് മനസ്സിലായില്ലാ എന്ന് അദ്ദേഹം ചോദ്യക്കുമ്പോൾ അത് സാധരണക്കാരായ എല്ലാ മനുഷ്യരുടെയും ചോദ്യമാണ്

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഉള്ളത് കെട്ടിച്ചമച്ച കേസ് ആണെന്നും. മലയാള സിനിമയിലെ വനിത കൂട്ടായ്‌മയായ വുമൺ ഇൻ സിനിമാ കലക്ടീവ്നെ വിമർശിച്ചും നടൻ ശ്രീനിവാസൻ രംഗത്ത്‌ എത്തിയിരുന്നു. എന്നാൽ ശ്രീനിവാസന്റെ ഈ പ്രതികരണത്തിന് വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ഈ സാഹചര്യത്തിൽ ശ്രീനിവാസന്റെ പ്രസ്‌താവനയെ പിന്തുണച്ച് നടൻ ഹരീഷ് പേരടി രംഗത്ത് എത്തിയിരിക്കുകയാണ്.

സിനിമയിലെ സ്ത്രീവിരുദ്ധ കഥാപാത്രങ്ങൾക്ക് കാരണമാകുന്ന സമൂഹത്തിലെ സ്ത്രി വിരുദ്ധതയോട് ഒരക്ഷരം ഉരിയാടാൻ ധൈര്യം കാണിക്കാത്ത ഡബ്ല്യൂസിസിയുടെ ലക്ഷ്യം എന്താണെന്ന് എനിക്ക് മനസ്സിലായില്ലാ എന്ന് അദ്ദേഹം ചോദ്യക്കുമ്പോൾ അത് സാധരണക്കാരായ എല്ലാ മനുഷ്യരുടെയും ചോദ്യമാണ് എന്ന് പറയുകയാണ് ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.

ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെ;

ഞാൻ കണ്ട മലയാള സിനിമകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട പത്ത് സിനിമകളിൽ രണ്ടെണ്ണം ” വടക്ക്നോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയുമാണ് …എല്ലാ കോപറേറ്റിവ് സൊസൈറ്റികളിലും മെമ്പർഷിപ്പുള്ള ജീവിതം ഭദ്രമാക്കിയ ബുദ്ധിജീവികൾ എന്നെ ഉൾകാഴചയില്ലാത്ത മദ്ധ്യവർഗ്ഗ മലയാളി എന്ന് പറഞ്ഞാലും സന്തോഷം… കാരണം ഞങ്ങൾ കൃത്യമായി ടാക്സും അടക്കാറുണ്ട്… എല്ലാ തിരഞ്ഞെടുപ്പിലും വോട്ടും ച്ചെയാറുണ്ട്… സിനിമയിലെ സ്ത്രീവിരുദ്ധ കഥാപാത്രങ്ങൾക്ക് കാരണമാകുന്ന സമൂഹത്തിലെ സ്ത്രി വിരുദ്ധതയോട് ഒരക്ഷരം ഉരിയാടാൻ ധൈര്യം കാണിക്കാത്ത WCC യുടെ ലക്ഷ്യം എന്താണെന്ന് എനിക്ക് മനസ്സിലായില്ലാ എന്ന് അദ്ദേഹം ചോദ്യക്കുമ്പോൾ അത് സാധരണക്കാരായ എല്ലാ മനുഷ്യരുടെയും ചോദ്യമാണ്… പിന്നെ സ്വന്തം പേരിൽ 240ത് കേസുള്ള ആളുകൾ നമ്മുടെ ജനപ്രതിനിധികളാകാൻ മൽസരിക്കുമ്പോളാണ് കോടതി കുറ്റവാളി എന്ന് പറയാത്ത ഒരാൾക്കെതിരെയുള്ള നന്മ മരങ്ങളുടെ ഓക്കാനങ്ങൾ …. നിങ്ങളെയൊക്കെ പോലെ തന്നെ ഞങ്ങളും കേരളത്തിൽ തന്നെയാണ് ജീവിക്കുന്നത് … അരി തന്നെയാണ് തിന്നുന്നത് …

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍