UPDATES

സോഷ്യൽ വയർ

ട്വിറ്ററിൽ ‘മോഡി’ കുറഞ്ഞ ‘രാഹു’ കാലം: മോദിയേക്കാൾ രാഹുലിന്റെ ട്വീറ്റുകൾക്കാണ് ജനപിന്തുണയെന്ന് സൈബർ രാഷ്ട്രീയ നിരീക്ഷകർ

രാഹുലിന്റെ ഓരോ ട്വീറ്റിനും ശരാശരി 2000-2500 റിപ്ലെ കിട്ടാറുണ്ട്. പരമാവധി 3500ന് മുകളില്‍. വളരെ വിപുലമായ സൈബര്‍ സേനയുള്ള  മോദിക്കു റിപ്ലെ താരതമ്യേന കുറവാണ്. ശരാശരി 500, പരമാവധി 1000.

നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രാഹുലിന് ഇതാ മറ്റൊരു നേട്ടം. ട്വിറ്ററില്‍ രാഹുല്‍ പോസ്റ്റ് ചെയ്യുന്ന ട്വീറ്റുകളെ വെല്ലാന്‍ മോദിക്ക് കഴിയുന്നില്ലെന്നാണ് സൈബര്‍ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

ലോക നേതാക്കളടക്കം ട്വിറ്ററില്‍ ഫോളോവേഴസ് അധിമുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റുകളില്‍ ചിലവിടുന്ന സമയത്തെക്കാള്‍ കൂടുതല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റുകള്‍ ശ്രദ്ധിക്കപ്പെടുന്നതായും ആളുകള്‍ രാഹുലിന്റെ ട്വീറ്റുകളില്‍ കൂടുതല്‍ സമയം കണ്ടെത്തുന്നതായുമാണ് കണ്ടെത്തല്‍. ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ മോദിയും രാഹുലും തമ്മില്‍ വലിയ വ്യത്യാസമാണ് ഉള്ളത്. ട്വിറ്ററില്‍ മോദിയെ 44.7 ദശലക്ഷം പേര്‍ പിന്തുടരുമ്പോള്‍ രാഹുലിന് 8.08 ദശലഷം ഫോളോവേഴ്‌സ് മാത്രമെ ഉള്ളു.

രാഷ്ട്രീയം വിഷയമാക്കിയുള്ള രാഹുലിന്റെ ട്വീറ്റുകളാണ് അദ്ദേഹത്തിന് നേട്ടം നല്‍കുന്നത്. അതേസമയം നയതന്ത്രം മുതല്‍ പിറന്നാള്‍ ആശംസകള്‍ വരെയാണ് മോദിയുടെ ട്വീറ്റുകള്‍. ട്വീറ്റുകളില്‍ മോദിയാണ് മുന്നിലെങ്കിലും ജനം ഏറ്റെടുക്കുന്ന ട്വീറ്റുകളുടെ കാര്യത്തില്‍ മോദി രാഹുലിന്റെ പിന്നിലാണ്. ശരാശരി ട്വീറ്റുകളുടെ എണ്ണമെടുത്താല്‍ മോദിക്ക് 250 – 300 ട്വീറ്റുകളാണെങ്കില്‍ രാഹുലിന് നൂറില്‍ താഴെയാണ് ശരാശരി. അതേസമയം രാഹുലിന്റെ ട്വിറ്റര്‍ സന്ദേശങ്ങളാണ് കൂടുതല്‍ ആളുകള്‍ (റീട്വീറ്റ്) ചെയ്യുന്നത്. ഇക്കാര്യത്തി രാഹുലിന്റെ ശരാശരി 4000 -6000. പരമാവധി 8000ത്തില്‍ അധികം റീട്വീറ്റുകളാണ് രാഹുലിനുള്ളത്. ഇന്ത്യന്‍ പ്രധാമന്ത്രിക്ക് 1000 ശരാശരി മാത്രമാണ് ഉള്ളത്. പരമാവധി 4000 റീട്വീറ്റുകള്‍.

രാഹുലിന്റെ ഓരോ ട്വീറ്റിനും ശരാശരി 2000-2500 റിപ്ലെ കിട്ടാറുണ്ട്. പരമാവധി 3500ന് മുകളില്‍. വളരെ വിപുലമായ സൈബര്‍ സേനയുള്ള  മോദിക്കു റിപ്ലെ താരതമ്യേന കുറവാണ്. ശരാശരി 500, പരമാവധി 1000. ട്വീറ്റുകള്‍ക്കുള്ള ലൈക്കുകളിലും വ്യത്യാസമുണ്ട്. രാഹുലിനു പരമാവധി 30,000ല്‍ ഏറെ ലൈക്കകള്‍ കിട്ടിയപ്പോള്‍ മോദിയുടേത് കഷ്ടിച്ച് 20,000 കോണ്‍ഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റതിനു പിന്നാലെയാണു രാഹുലിന്റെ ട്വിറ്റര്‍ എന്‍ഗേജ്‌മെന്റില്‍ പ്രകടമായ മാറ്റമുണ്ടായത്.

2017 ല്‍ മോദിയും രാഹുലും ഏകദേശം തുല്യമയാണ് കര്‍ഷക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ട്വീറ്റുകള്‍ ചെയ്തിട്ടുള്ളത്.  2018 പിറന്നപ്പോള്‍ കൂടുതല്‍ ട്വീറ്റുകള്‍ മോദി ചെയ്തപ്പോള്‍ ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ച ട്വീറ്റുകള്‍ രാഹുലിന്റേതായിരുന്നു.

2017 ല്‍ രാഹുലിന്റെ 59 ട്വീറ്റുകള്‍ക്ക് 2,195 റീട്വീറ്റും 4,613 ലൈക്കും 891 റിപ്ലെയും കിട്ടി. മോദിയുടെ 69 ട്വീറ്റുകള്‍ക്ക് 2,388 റീട്വീറ്റ്, 10,174 ലൈക്ക്, 547 റിപ്ലെ എന്നിങ്ങനെയാണു എന്‍ഗേജ്‌മെന്റ് രാഹുലിനേക്കാള്‍ മുന്നില്‍ മോദി.

2018 ല്‍ കാര്‍ഷിക ട്വീറ്റുകളില്‍ രാഹുല്‍ തന്ത്രം മാറ്റി. രാഹുലിന്റെ 24 ട്വീറ്റുകള്‍ക്കു ലഭിച്ചത് 6,743 റീട്വീറ്റ്, 20,651 ലൈക്ക്, 2,850 റിപ്ലെ. ട്വീറ്റുകളുടെ എണ്ണത്തില്‍ ബഹുദൂരം മുന്നിലാണെങ്കിലും എന്‍ഗേജ്‌മെന്റില്‍ മോദി പിന്നാക്കം പോയി. മോദിയുടെ 138 ട്വീറ്റുകള്‍ക്ക് റീട്വീറ്റ് 2,516, ലൈക്ക് 10,843, റീപ്ലെ 585 മാത്രം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍