UPDATES

സോഷ്യൽ വയർ

കൈയ്യെത്തും ദൂരത്തുണ്ടായിരുന്ന ഇന്ത്യന്‍ ജയം തട്ടിതെറിപ്പിച്ച ഉമേഷിനെ ട്രോളി സോഷ്യല്‍ മീഡിയ

ആവേശം അവസാന പന്ത് വരെ മുറ്റിനിന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ആസ്ട്രേലിയയുടെ ജയം.

ഓസ്‌ട്രേലിയക്കെതിരെയുള്ള ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യയ്ക്ക് ഒടുവില്‍ തോല്‍വിയാണ് നേരിടേണ്ടി വന്നത്. 19 ാം ഓവര്‍ ബുംറ പൂര്‍ത്തിയാക്കിയപ്പോള്‍ ഇന്ത്യ ജയം ഉറപ്പിച്ചിരുന്നു. തന്റെ ഓവറില്‍ രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളാണ് ജസ്പ്രീത് ബുംറ നേടിയത്. 19 ാം ഓവറിന് ശേഷം ഇന്ത്യന്‍ ജയം ഏറെ കുറെ ഉറപ്പിച്ചിരുന്നു. എന്നാല്‍ അവസാന ഓവറെടുത്ത ഉമേഷ് യാദവ് ഇന്ത്യന്‍ പ്രതീക്ഷകളെ ‘എറിഞ്ഞ്’ തോല്‍പ്പിക്കുകയായിരുന്നു. ആറ് ബോളില്‍ പതിനാല് റണ്‍സായിരുന്നു ആസ്ട്രേലിയക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ബൗളര്‍മാരായിരുന്നു ക്രീസിലെങ്കിലും ബൗളിംഗില്‍ തിളങ്ങാന്‍ ഉമേഷ് യാദവിന് കഴിഞ്ഞില്ല.

ഉമേഷ് യാദവിന്റെ പ്രകടനത്തില്‍ നിരാശരായ ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ താരത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. മത്സരത്തില്‍ നാല് ഓവറില്‍ 35 റണ്‍സാണ് ഉമഷ് വിട്ടുകൊടുത്തത്. മറുപടി ബാറ്റിങില്‍ ആസ്ട്രേലിയക്ക് ആദ്യം രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ മാക്സ്വല്‍ റണ്‍സ് കണ്ടെത്തി ആസ്ട്രേലിയന്‍ സമ്മര്‍ദ്ദം അകറ്റുകയായിരുന്നു. ഉമേഷ് എറിഞ്ഞ മൂന്നാം ഓവറില്‍ മൂന്ന് ബൗണ്ടറികളാണ് മാക്സ്വല്‍ കണ്ടെത്തിയത്. ആവേശം അവസാന പന്ത് വരെ മുറ്റിനിന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ആസ്ട്രേലിയയുടെ ജയം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍