UPDATES

സോഷ്യൽ വയർ

‘ നിങ്ങളില്‍ നിന്നും ഒരുപാട് പഠിക്കാനാവുന്നു ‘ ധോണിക്ക് നന്ദി അറിയിച്ച ജാദവിന്റെ ട്വീറ്റ്; ആരാധകര്‍ ശ്രദ്ധിച്ചത് ധോണിയുടെ ജീന്‍സും

അവസരത്തിനൊത്ത് ഉയര്‍ന്ന താരം ടീമില്‍ തന്റെ വിലയെന്തെന്ന് കാണിച്ചു കൊടുത്തു. ധോണിയുടെ ഈ മികവ് ടീമിനെ ജയിപ്പിക്കുന്നു എന്നത് ആരാധകര്‍ക്കും ടീമിനും നല്‍കുന്ന ആശ്വാസം ചെറുതല്ല.

ധോണിയുടെ തിരിച്ചു വരവോടെ ഓസ്ട്രേലിയയ്ക്കെതിരെ ഏകദിന പരമ്പരയും ഇന്ത്യ ആഘോഷമാക്കി. ലോകകപ്പ് അടുത്തിരിക്കെ മുന്‍ ക്യാപറ്റന്‍ ധോണിയുടെ ശക്തമായ തിരിച്ചു വരവ് ഇന്ത്യന്‍ ടീമില്‍ ആത്മവിശ്വാസം ഇരട്ടിയാക്കിയിരിക്കെയാണ്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ തന്നെ ഇന്ത്യയുടെ ഗ്രേറ്റ് ഫിനിഷറിന്റെ ഫോം ആരാധകരെയും ആവേശത്തിലാഴ്ത്തി. ഓസ്‌ട്രേലിയക്കെതിരെ നടന്ന ആദ്യ ഏകദിനത്തില്‍ വിമര്‍ശകര്‍ക്കിരയായെങ്കിലും അതിലും ശക്തായി ധോണി തിരിച്ചു വന്നു. രണ്ടും മൂന്നും മത്സരങ്ങളില്‍ അവസരത്തിനൊത്ത് ഉയര്‍ന്ന താരം ടീമില്‍ തന്റെ വിലയെന്തെന്ന് കാണിച്ചും കൊടുത്തു. ധോണിയുടെ ഈ മികവ് ടീമിനെ ജയിപ്പിക്കുന്നു എന്നത് ആരാധകര്‍ക്കും ടീമിനും നല്‍കുന്ന ആശ്വാസം ചെറുതല്ല. എന്നാല്‍ ഏകദിന പരമ്പര ജയത്തിന് ശേഷം ഇപ്പോള്‍ ചര്‍ച്ചയാവുന്നത് ധോണിയുടെ കളിയല്ല, ജീന്‍സാണ്.

മൂന്നാം ഏകദിനത്തില്‍ ധോണിക്കൊപ്പം നിന്ന് ഇന്ത്യയെ ജയത്തിലേക്കെത്തിച്ച കേദാര്‍ ജാദവ്, ധോണിക്ക് നന്ദി പറഞ്ഞ് പോസ്റ്റ് ചെയ്ത ട്വീറ്റിലെ ധോണിയാണ് ആരാധകരുടെ കണ്ണില്‍ ഉടക്കുന്നത്. ധോണിയുടെ ജീന്‍സാണ് വിഷയം. നിങ്ങളില്‍ നിന്നും ഒരുപാട് പഠിക്കാനാവുന്നു. കഴിഞ്ഞ ദിവസവും എന്നെ ശരിയായി നയിച്ചതിന് നന്ദി, ഞങ്ങളെ എല്ലാവരേയും ആനന്ദിപ്പിച്ചുകൊണ്ടേയിരിക്കൂ എന്നും പറഞ്ഞായിരുന്നു ജാദവിന്റെ ട്വീറ്റ്.
ധോണിയുടെ ഫോട്ടോയും ഒപ്പം ചേര്‍ത്തായിരുന്നു ജാദവിന്റെ ട്വീറ്റ്. ഈ ഫോട്ടോയില്‍ ധോണി ധരിച്ചിരിക്കുന്ന ജീന്‍സിലേക്കാണ് ആരാധകരുടെ കണ്ണ് ഉടക്കുന്നത്. ധോണിയുടെ ക്രാക്ക് ജീന്‍സ് തന്നെ വിഷയം. ഇത് കണ്ട കൗതുകം ആരാധകര്‍ മറച്ചു വയ്ക്കുന്നുമില്ല. ധോണിയുടെ ഫോട്ടോയും ആ ക്രാക്ക് ജീന്‍സും ഇന്റര്‍നെറ്റില്‍ വൈറലായി കഴിഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍