UPDATES

ട്രെന്‍ഡിങ്ങ്

ഇന്ത്യന്‍ വ്യോമസേന ആക്രമിച്ചതിനെ തുടര്‍ന്ന് പാക് മേജര്‍ ജനറല്‍ ആസീഫ് ഗഫൂര്‍ പുറത്തുവിട്ട പ്രദേശത്തെ ചിത്രങ്ങള്‍

200ലധികം ഭീകരര്‍ കൊല്ലപ്പെട്ടതായി ഇന്ത്യ അവകാശപ്പെടുമ്പോള്‍ ആരും കൊല്ലപ്പെട്ടിട്ടില്ല എന്നാണ് പാകിസ്താന്‍ പറയുന്നത്.

ഇന്ത്യയുടെ മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ പാക് അധീന കാശ്മീരിലെ ഭീകര ക്യാമ്പുകള്‍ ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ എത്തുന്നതിനിടെ പാക് പ്രതിരോധ വക്താവ് മേജര്‍ ജനറല്‍ ആസീഫ് ഗഫൂര്‍ പ്രദേശത്തെ ചിത്രങ്ങള്‍ പുറത്തുവിട്ടു. അതിര്‍ത്തി കടന്ന് മുസാഫര്‍ബാദ്ദ് സെക്ടറില്‍ എത്തിയ ഇന്ത്യന്‍ യുദ്ധവിമാനത്തില്‍ നിന്ന് പെല്ലോഡ് വീണെന്നും നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നും ആര്‍ക്കും പരുക്ക് ഏറ്റിട്ടില്ലെന്നുമാണ് ആസീഫ് ഗഫൂര്‍ ട്വിറ്ററിലൂടെ പറയുന്നത്. ആസീഫ് ഗഫൂര്‍ പുറത്തുവിട്ട് ചിത്രങ്ങള്‍..

Read: തിരിച്ചടിച്ച് ഇന്ത്യ: മിറാഷ് യുദ്ധ വിമാനങ്ങള്‍ പാക് അധീന കാശ്മിരിലെ ഭീകര ക്യാമ്പുകള്‍ ബോംബിട്ട് തകര്‍ത്തു; വര്‍ഷിച്ചത് 1000 കിലോ ബോംബ്‌

 

.

Read: പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ വ്യാജ ‘ഇന്ത്യന്‍ വനിത’കളുമായി പാക് ചാരന്മാര്‍; സൈനികര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

 

.

ഇന്ത്യന്‍ വ്യോമസേന പാക് അധിനിവേശ കശ്മീരിലെ ഭീകര ക്യാമ്പുകള്‍ പൂര്‍ണമായും ബോംബിട്ട് തകര്‍ത്തതായി വ്യോമസേന അവകാശപ്പെടുന്നു. ഇന്ന് പുലര്‍ച്ചെ 3.30നാണ് ആക്രമണമുണ്ടായത് എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 1000 കിലോ ബോംബ് നിയന്ത്രണരേഖയ്ക്കപ്പുറമുള്ള ഭീകര ക്യാമ്പുകളില്‍ ഇട്ടതായി വ്യോമസേനയെ ഉദ്ധരിച്ച് എഎന്‍ഐ പറയുന്നു. ആക്രമണം നടത്തിയത് 12 മിറാഷ് വിമാനങ്ങളാണ് എന്നാണ് റിപ്പോട്ട്. നാല് മേഖലകളിലാണ് ആക്രമണം നടത്തിയത്. 200ലധികം ഭീകരര്‍ കൊല്ലപ്പെട്ടതായി ഇന്ത്യ അവകാശപ്പെടുമ്പോള്‍ ആരും കൊല്ലപ്പെട്ടിട്ടില്ല എന്നാണ് പാകിസ്താന്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍