UPDATES

സോഷ്യൽ വയർ

‘രാജുവിനെ ഓര്‍ത്ത് ഞാൻ അഭിമാനിക്കുന്നു’; സഹോദരന്റെ ചിത്രത്തെ കുറിച്ച് ഇന്ദ്രജിത്ത്

ഇന്ദ്രജിത്ത് എന്ന നടനെ മലയാള സിനിമ വേണ്ടത്ര ഉപയോഗിച്ചിട്ടില്ലെന്ന് പൃഥ്വിരാജ് ലൂസിഫറിന്റെ പ്രചരണ പരിപാടിയില്‍ പറഞ്ഞിരുന്നു

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ലൂസിഫര്‍ വ്യാഴാഴ്ച തിയേറ്ററിൽ എത്തിയപ്പോൾ മികച്ച പ്രതികരണങ്ങൾ ആണ് ചിത്രം നേടിയത്. മോഹന്‍ലാല്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍, വിവേക് ഒബ്റോയി,ടോവിനോ,ഇന്ദ്രജിത് തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നു.

സഹോദരന്റെ ആദ്യ ചിത്രത്തെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ദ്രജിത്ത്. പൃഥ്വിരാജിനെ ഓര്‍ത്ത് താന്‍ അഭിമാനിക്കുന്നുവെന്ന് ഇന്ദ്രജിത്ത് ഫെയ്സ്ബുക്കില്‍ കുറിച്ചു.

വില്ലൻ കഥാപാത്രമായി മലയാള സിനിമയിൽ അരങ്ങേയറ്റം കുറിച്ച ഇന്ദ്രജിത്ത് ഒട്ടേറെ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടനായി മാറുകയായിരുന്നു. എന്നാൽ ഇന്ദ്രജിത്ത് എന്ന നടനെ മലയാള സിനിമ വേണ്ടത്ര ഉപയോഗിച്ചിട്ടില്ലെന്ന് പൃഥ്വിരാജ് ലൂസിഫറിന്റെ പ്രചരണ പരിപാടിയില്‍ പറഞ്ഞിരുന്നു. ഒരു സംവിധായകന്‍ എന്ന നിലയിലാണ് അല്ലാതെ സഹോദരനായല്ല താനിത് പറയുന്നതെന്നാണ് പൃഥ്വിരാജ് പറഞ്ഞത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍