UPDATES

സോഷ്യൽ വയർ

പ്രിയങ്ക ചോപ്രയുടെ ‘സൂപ്പര്‍ ക്യൂട്ട്’ കാലിഫോര്‍ണിയ ചിത്രങ്ങള്‍

പ്രിയങ്കയും ഭര്‍ത്താവ് നിക്കും വിവാഹത്തിനു ശേഷം കുടുംബങ്ങളുമൊത്ത് കാലിഫോര്‍ണിയയിലാണ്.

കുടുംബവുമായി കാലിഫോര്‍ണിയയിലാണ് പ്രിയങ്ക ചോപ്ര ഇപ്പോള്‍. പ്രിയങ്കയുടെ അനന്തരവള്‍ കൃഷ്ണ സ്‌കൈയുടെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം ആയിരിക്കുന്നത്. ഉറങ്ങുന്ന പ്രിയങ്കയുടെ അരികിലിരിക്കുന്ന കൃഷ്ണയുടെ ഫോട്ടോയാണ് താരം തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.

 

View this post on Instagram

 

As @sky.krishna watches Elsa and anna .. Mimi Masi sleeps.. again! ??‍♀️? #staycation @diariesofdiana ? @divya_jyoti

A post shared by Priyanka Chopra Jonas (@priyankachopra) on


ചിത്രത്തില്‍ പ്രിയങ്ക ഒരു സോഫയില്‍ ഉറങ്ങുന്നത് കാണാം.” കുഞ്ഞ് കൃഷ്ണ എല്‍സെയും അന്നയെയും നോക്കി മിമി മാസി വീണ്ടും ഉറങ്ങി ” എന്ന മട്ടില്‍ നോക്കിയിരിക്കുന്നതായി കുറുപ്പിട്ടാണ് പ്രിയങ്ക ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വെച്ചത്.

ചിത്രം ഇട്ട് 3 മണിക്കൂറിനുള്ളില്‍ ഏകദേശം 4 ലക്ഷം ആളുകളാണ് ചിത്രം ലൈക്ക് ചെയ്തത്. റിദ്ദിമ കപൂര്‍, ഭൂമി പട്‌നേക്കര്‍, ഡെനിസ്, കെവിന്‍ ജോണസ് തുടങ്ങിയവരും ചിത്രം ലൈക്ക്‌ ചെയ്തിട്ടുണ്ട്. സൂപ്പര്‍ ക്യൂട്ട എന്ന പേരില്‍ ചിത്രം ഇന്‍സ്റ്റയില്‍ വൈറലായിരിക്കുകയാണ്.

 

View this post on Instagram

 

Winter diaries.. family.

A post shared by Priyanka Chopra Jonas (@priyankachopra) on

പ്രിയങ്കയും ഭര്‍ത്താവ് നിക്കും വിവാഹത്തിനു ശേഷം കുടുംബങ്ങളുമൊത്ത് കാലിഫോര്‍ണിയയിലാണ്. കാലിഫോര്‍ണിയയിലെ സ്‌നോ-ക്യാപ്ട് മമ്മൂദ് ലേക്കില്‍ കുടുംബത്തോടൊപ്പം സ്‌നോബൗള്‍ ആഘോഷിക്കുന്ന നിക്കിന്റെയും പ്രിയങ്കയുടെയും ഫോട്ടോകള്‍ ഞായറാഴ്ച്ച നിക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരുന്നു.

 

View this post on Instagram

 

Superbowl hang.. ❤️

A post shared by Priyanka Chopra Jonas (@priyankachopra) on

പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹം കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ജോദ്പൂരില്‍ വച്ചായിരുന്നു. ക്രിസ്റ്റ്യന്‍-ഹിന്ദു രീതികളിലായിരുന്നു വിവാഹം. ദി സ്‌കൈ ഈസ് പിങ്ക് ആണ് പ്രിയങ്കയുടെ അടുത്ത ബോളിവുഡ് ചിത്രം. ചിത്രത്തില്‍ ഫര്‍ഹാന്‍ അക്തര്‍, സേറ വസിം തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍