UPDATES

സോഷ്യൽ വയർ

ഹിറ്റ്മാനൊപ്പം മുംബൈ ഇന്ത്യന്‍സില്‍ കളിക്കാന്‍ കാത്തിരിക്കുന്നുവെന്ന് യുവി; പ്രതികരിച്ച് രോഹിത്തും

മൂന്നു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയാണ് പുതിയ സീസണില്‍ യുവി കളിക്കുക.

ഐപിഎല്ലിന്റെ 12ാം സീസണ്‍ തുടങ്ങാനിരിക്കെ ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തി ടീമുകളുടെയും താരങ്ങളുടെ ട്രോളുകളും പോസ്റ്റുകളും. താരങ്ങളുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രതീക്ഷയോടെയാണ് ആരാധകര്‍. ആരാധകരുടെ കാര്യത്തില്‍ മുതിര്‍ന്ന താരവും സൂപ്പര്‍ ബാറ്റസ്മാനുമായ യുവരാജ് സിങിന്റെ പ്രകടനവും ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നു. ഇപ്പോള്‍ ദേശീയ ടീമിന് പുറത്താണെങ്കിലും ഐപിഎല്ലില്‍ കസറിയാല്‍ തനിക്കു നേരിയ ലോകകപ്പ് സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് യുവിക്കറിയാം.

മൂന്നു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയാണ് പുതിയ സീസണില്‍ യുവി കളിക്കുക. ഇത്തവണത്തെ താരലേലത്തിലാണ് അദ്ദേഹത്തെ മുംബൈ സ്വന്തമാക്കിയത്. മുംബൈക്കായി ഇറങ്ങാന്‍ താന്‍ കാത്തിരിക്കുകയാണെന്ന് ട്വീറ്റ് ചെയ്തിരിക്കുകയാണ് യുവി.
ഈ സീസണില്‍ ഹിറ്റ്മാനോടൊപ്പം മുംബൈ ഇന്ത്യന്‍സിന്റെ ഡ്രസിങ് റൂമിലെത്താന്‍ കാത്തിരിക്കുകയാണ്. എന്താണ് പ്രതീക്ഷിക്കുന്നതെന്ന് എന്തെങ്കിലും സൂചനയുണ്ടോയെന്നും യുവരാജ് തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു. യുവിയുടെ മുംബൈ ടീമിലേക്കുള്ള വരവിനെ രോഹിത് സ്വാഗം
ചെയ്തു. യുവിയുടെ ട്വീറ്റിന് പ്രതികരണവുമായി രോഹിത്തും രംഗത്തു വന്നു. യുവിയുടെ ട്വീറ്റിന് താഴെ തന്നെയായിരുന്നു ഹിറ്റ്മാന്റെ പ്രതികരണം. നിങ്ങളുടെ സാധാരണയുള്ള പാഷനോടു കൂടി തന്നെ ടീമിനൊപ്പം ചേരൂ ചാംപ്യന്‍. ബാക്കിയെല്ലാം നമുക്ക് ശരിയാക്കാമെന്നായിരുന്നു രോഹിത്തിന്റെ ട്വീറ്റ്. മാര്‍ച്ച് 24നാണ് ഐപിഎല്ലിന്റെ പുതിയ സീസണില്‍ മുംബൈയുടെ ആദ്യ മല്‍സരം.

Looking forward to joining Hitman @Imro45 in the Mumbai Indians dressing room this season. Any hints on what to expect ?

— yuvraj singh (@YUVSTRONG12) February 20, 2019

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍