UPDATES

സോഷ്യൽ വയർ

വേര്‍പാടിന്റെ ഈണവുമായി ബാലഭാസ്കറിന് സമര്‍പ്പിച്ച് ‘ചമത’

മുംബെെ ആസ്ഥാനമായുള്ള ‘വോയിസ് ഓഫ് കൾച്ചറൽ അക്കാദമി’ ആണ് ചമത ഒരുക്കിയിരിക്കുന്നത്

മലയാളികൾക്ക് ഒന്നാകെ ഇന്നും മറക്കാനാവാത്ത ദുഃഖമാണ് പ്രിയ കലാകാരൻ ബാലഭാസ്കറിന്റെ വിയോഗം. വാഹനാപകടത്തിൽ വിട പറഞ്ഞ ബാലഭാസ്ക്കറിന് സമർപ്പിച്ച് കൊണ്ട് ഇറക്കിയ ‘ചമത’ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. വിഖ്യാതമായ ‘ഓമനതിങ്കൾ കിടാവോ’ എന്ന ഇരയിമ്മൻ തമ്പിയുടെ താരാട്ടു പാട്ടാണ് വ്യത്യസ്തമായ ഈണത്തിലും പ്രമേയത്തിലും അവതരിപ്പിച്ചിട്ടുള്ളത്.

താരാട്ടു പാട്ടായി മലയാളികൾ കൊണ്ടു നടക്കുന്ന ഓമനതിങ്കൾ കിടാവിന് പുതിയ ഭാവം നൽകിയിരിക്കുകയാണ് ചമത. വേർപ്പാടിന്റെയും, വേദനയുടെയും ഈണത്തിൽ ഒരുക്കിയ പാട്ട്, ബാലഭാസ്ക്കറിന്റെയും മകളുടെയും വിയോഗം പശ്ചാത്തലമാക്കിയാണ് ചിത്രീകരിച്ചിട്ടുള്ളത്.

മുംബെെ ആസ്ഥാനമായുള്ള ‘വോയിസ് ഓഫ് കൾച്ചറൽ അക്കാദമി’ ആണ് ചമത ഒരുക്കിയിരിക്കുന്നത്. ഊർമിള വർമ്മ ആലപിച്ച ചമത സംവിധാനം ചെയ്തിരിക്കുന്നത് ശ്രുതിമോനാണ്. ഇരയിമ്മൻ തമ്പി എഴുതിയ വരികൾക്ക് ഇന്ന് സംഗീതം നൽകിയിരിക്കുന്നത് രാമനാഥൻ ഗോപാലകൃഷണനാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍