UPDATES

സോഷ്യൽ വയർ

ആ സമയത്ത് ഞാനും കോഴിക്കോടുണ്ടായിരുന്നു, അത് ഏറെ പേടിപ്പെടുത്തുന്നതായിരുന്നു; ‘വെെറസ്’ ടീമിന് ആശംസയുമായി ഇര്‍ഫാന്‍ പത്താന്‍

നിപ്പ പൊട്ടിപ്പുറപ്പെട്ട സമയത്ത് താന്‍ കോഴിക്കോടുണ്ടായിരുന്നു. അത് ഏറെ പേടിപ്പെടുത്തുന്നതായിരുന്നു

കേരളം നേരിട്ട നിപ്പാ എന്ന മഹാവ്യാധിയെയുടെ കഥ പറയുന്ന ചിത്രമാണ് വൈറസ്. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, രേവതി, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍ എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ആശിഖ് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്ത് വന്ന ട്രെയിലർ ഏറെ ചർച്ചയായിരുന്നു.

കേരളം നിപ്പയെ അറിഞ്ഞതും ഭയപ്പെട്ടതും അതിജീവിച്ചതും ഒരിക്കല്‍ കൂടി അനുഭവിക്കുകയാണ് ചിത്രത്തിന്‍റെ ട്രെയിലറിലൂടെ. നിപ്പാ വെെറസ് ബാധയുടെ സമയത്തെ കോഴിക്കോട് നിവാസികളുടെ ജീവിതവും ദൃശ്യങ്ങളില്‍ കാണാം. ഇപ്പോഴിതാ ക്രിക്കറ്റ് ലോകത്ത് നിന്നും ചിത്രത്തിന് ആശംസകൾ എത്തിയിരിക്കുകയാണ്.

മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനാണ് വെെറസ് ടീമിന് ആശംസയുമായെത്തിയത്. നിപ്പ പൊട്ടിപ്പുറപ്പെട്ട സമയത്ത് താന്‍ കോഴിക്കോടുണ്ടായിരുന്നു. അത് ഏറെ പേടിപ്പെടുത്തുന്നതായിരുന്നുവെന്നും. സ്വാര്‍ഥതയില്ലാത്ത ഒരുപാട് പേരുടെ പോരാട്ടത്തിന്‍റെ കഥ പറയുന്ന വെെറസ് ടീമിന് ആശംസ നേരുന്നതായും ഇര്‍ഫാന്‍ പറയുന്നു
ആഷിഖ് അബു, റിമ കല്ലിംഗല്‍, ഇന്ദ്രജിത്ത്, ടൊവിനോ, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരെ ടാഗ് ചെയ്താണ് ഇര്‍ഫാന്‍ ട്വീറ്റ് ചെയ്തത്.

രാജീവ് രവിയാണ് ‘വൈറസി’ന്‍റെ ഛായാഗ്രാഹണം. മുഹ്‌സിന്‍ പരാരി സുഹാസ് ഷര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. സുഷിന്‍ ശ്യാമാണ് സംഗീതസംവിധാനം. എഡിറ്റിംഗ് സൈജു ശ്രീധരന്‍.
ഒപിഎം പ്രൊഡക്ഷന്‍സ് നിർമിക്കുന്ന ചിത്രം ജൂൺ 7 ന് വേൾഡ് വൈഡ് റിലീസായി തിയേറ്ററിൽ എത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍