UPDATES

സോഷ്യൽ വയർ

‘ഈ അക്കൗണ്ടും ഇതിലെ വാര്‍ത്തകളും വ്യാജമാണ്’; ജഗതി ശ്രീകുമാറിന്റെ പേരിലുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ട് വ്യാജമെന്ന് മകള്‍ പാര്‍വതി

ഔഗ്യോഗിക പേജാണെന്ന് കരുതി നിരവതി പേരാണ് പേജിലെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിരുന്നത്

മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ അഭിനയ രംഗത്തേക്കുള്ള തിരിച്ചു വരവിന്റെ വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിയരിക്കുന്നത്. കൂടാതെ ജഗതിയുടെ പേരിലുള്ള ഫെയ്‌സ്ബുക്ക് പേജും തിരിച്ചുവരവിനെ കുറിച്ചുള്ള ട്രോളുകളും പങ്കുവെച്ചിരുന്നു

എന്നാൽ ജഗതി ശ്രീകുമാറിന്റെ പേരില്‍ തുടങ്ങിയിരിക്കുന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ട് വ്യാജമാണെന്ന് വ്യക്തമാക്കുകയാണ് മകള്‍ പാര്‍വതി. അദ്ദേഹത്തിന് നിലവില്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഇല്ലെന്നും പ്രചരിച്ചുകൊണ്ടിരിക്കുന്നത് വ്യാജ അക്കൗണ്ട് ആണെന്നും പാര്‍വതി വ്യക്തമാക്കി. ഇതുപോലത്തെ വ്യാജ അക്കൗണ്ടുകളും ,ഇതില്‍ വരുന്ന വ്യാജ വാര്‍ത്തകളും പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ ശ്രമിക്കണമെന്നും പാര്‍വതി പറയുന്നു.

പാർവതിയുടെ പോസ്റ്റ് ഇങ്ങനെ;

എല്ലാവര്‍ക്കും നമസ്‌കാരം.

പ്രമുഖ വ്യക്തികളുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കല്‍ ഒരു തമാശ ആയി മാറിയിരിക്കുകയാണ്. ഇതാ ഇപ്പോള്‍ പപ്പയുടെ പേരിലും ഒത്തിരി വ്യാജ അക്കൗണ്ടുകള്‍ ഫേസ്ബുക്കില്‍ കണ്ടുതുടങ്ങി. ഒപ്പം ഇതിലെ വ്യാജ വാര്‍ത്തകളും..,ഈ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടും ഇതിലെ വാര്‍ത്തകളും വ്യാജമാണ്. പപ്പക്ക് നിലവില്‍ ഫേസ്ബുക്കില്‍ ഒഫീഷ്യല്‍ ആയി അക്കൗണ്ട് ഒന്നും തന്നെ ഇല്ല .അതുകൊണ്ട് ദയവുചെയ്ത് ഇതുപോലത്തെ വ്യാജ അക്കൗണ്ടുകളും ,ഇതില്‍ വരുന്ന വ്യാജ വാര്‍ത്തകളും പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ കഴിവതും പപ്പയെ സ്‌നേഹിക്കുന്ന എല്ലാവരും ശ്രമിക്കുമല്ലോ …
Thank you…

ഔഗ്യോഗിക പേജാണെന്ന് കരുതി നിരവതി പേരാണ് പേജിലെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍